ബൂലോകത്തുള്ള യാത്ര കുറേ ആയെങ്കിലും ഇപ്പഴാണ് ഒരു ബ്ലോഗായാലെന്താന്ന് തോന്നീത്. ഒടനേ കേറിയങ്ങ് ഉണ്ടാക്കീന്നേള്ളൂ. ഇതിലെന്ത് വാരിനിറക്കണം എന്നൊന്നും ഒരു പിടീംല്യ. പാവം ഞാന്‍.!
skip to main |
skip to sidebar
കടന്നുവന്ന നല്ല നാളുകളുടെ ഓര്‍മ്മകളും,
മനസ്സിലെ ചപ്പുചവറുകളും കൂട്ടിയിടാനൊരു കുപ്പ.
മുത്തശ്ശികഥകള്‍ കേട്ട് ഈ കുപ്പയിലും മാണിക്യം തിരയാന്‍ വന്നവരോട്..... “പിരിഞ്ഞ് പോ മക്കളേ; പിരിഞ്ഞ് പോ”
ബുധനാഴ്ച, മേയ് 11, 2011
ബ്ലോഗ്മുതലാളി-
ചെറുത്*
സമയം
11:25 AM
ഇത് ഇമെയിലയയ്ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
X എന്നതിൽ പങ്കിടുക
Facebook ല്‍ പങ്കിടുക

ഒരൂട്ടം പറഞ്ഞോട്ടിഷ്ടാ..
അക്ഷരങ്ങള്‍ ചേര്‍ത്ത് വച്ച് എന്തെങ്കിലുമൊക്കെ കുറിക്കാനുള്ള ഒരു വലിയ ശ്രമം. ചെറുതായി ശ്രമിച്ചിട്ട് ഒന്നും നടന്നില്ല. ഇതിനേക്കാള്‍ വലുതായി ശ്രമിക്കാനും ന്നെകൊണ്ട് വയ്യ!. പല ബ്ലോഗര്‍മാരുടേയും കഥ പറയാനുള്ള കഴിവും, ഭാഷയുടെ ലാളിത്യവും, ഒഴുക്കുമൊക്കെ കാണുമ്പൊ അസൂയ തോന്നാറുണ്ട്. അങ്ങനൊന്നും എഴുതാന്‍ എത്ര മിനക്കെട്ടാലും കഴിയില്ലെന്ന് അറിയാവുന്നത്കൊണ്ട്തന്നെ ഇത് വരെ എഴുത്ത് വേണ്ടെന്ന് വച്ചു. പക്ഷേ ഇപ്പൊ ഒരാഗ്രഹം. കഥയോ, കവിതയോ, സാഹിത്യമോ ഒന്നും ഇല്ല. വെറുതേ ചില ഓര്‍മ്മകള്‍ പകര്‍ത്തി വക്കുന്നു എന്ന് മാത്രം. എന്ത് പറഞ്ഞ് വന്നാലും എവിടെ എങ്ങനെ പറഞ്ഞ് അവസാനിപ്പിക്കണം എന്നറിയാത്തത് പണ്ട്മുതല്‍ക്കേ ഉള്ളോരു പ്രശ്നമാണ്. അതുകൊണ്ട് ഒരു വെല്ലുവിളിയായി കണ്ട് വായിക്കാമെന്നുള്ള ആര്‍ക്കും കുപ്പയിലെ ചവറുകള്‍ വായിച്ച് തീര്‍ക്കാം. സഹതപിക്കാം, ഉപദേശിക്കാം, ഭീഷണിപെടുത്തുകയോ പേടിപ്പിക്കുകയോ ചെയ്യാം. അല്ലാ....ചിലപ്പൊ ഞാന്‍ നന്നായാലോ. അതോണ്ടാണേയ് :)
ചെറുതെന്നാല്...

- ചെറുത്*
- പണ്ടെങ്ങോ വന്നുകയറി, വളര്‍ന്ന് മുട്ടനായിട്ടും ഇറങ്ങിപോകാതെ കൂടെ കൂടിയൊരു വട്ടപേര്. ചെറുതായിരിക്കുമ്പോ വേഗം വലുതാവണം എന്നായിരുന്നു. വലുതായപ്പൊ തോന്നുന്നു എന്നും ചെറുതായിരുന്നാല്‍ മത്യാരുന്നെന്ന്. അത് പറ്റുന്നില്ലെങ്കിലും ‘ചെറുതേ’ എന്ന് ചിലരെങ്കിലും വിളിക്കുമ്പൊ ഒരു സുഖൊക്കീണ്ടേ ;) നാട്ടിന്‍പുറങ്ങളേയും, പഴമയുടെ നന്മകളേയും, കുഞ്ഞുങ്ങളേയും ഇഷ്ടപെടുന്ന, ഓണ്‍ലൈന്‍ സൌഹൃദങ്ങളെ ഭയക്കുന്ന ഒരു പ്രവാസിയെന്നും പറയാം.
പഴയ ചവറുകള്‍!
മ്മടെ ഗഢ്യോള്.
ചെറുത്*. Blogger പിന്തുണയോടെ.
12 അഭിപ്രായങ്ങള്‍:
ബൂലോകത്തേയ്ക്ക് സ്വാഗതം.
[കുപ്പ എന്നാണല്ലേ? 'കപ്പ' ആണെന്ന് കരുതി ആക്രാന്തം കാണിച്ച് വന്നതായിരുന്നു ;) ]
ബൂലോകത്തേക്ക് സ്വാഗതം.
ഒന്നുമില്ലാഞ്ഞിട്ടും സ്വാഗതം പറഞ്ഞെത്തിയ ശ്രീക്കും വായാടിക്കും പ്രത്യേക നന്ദി.
ഇതെങ്ങാനും പൊളിഞ്ഞാല്‍........മുട്ടുകാല് തല്ലിയൊടിക്കും ;) (വീഷണി-എന്നാലെങ്കിലും ഒരു കമന്റ് കിട്ടൂലോന്ന് കരുതീട്ട്)
സ്വാഗതം!!
രണ്ടു കൊല്ലമായെങ്കിലും ഈയെടക്ക് ആണ് ഞാന്‍ വീട്ടില്‍ പറഞ്ഞത് ! ഇത് തന്നെ സംഗതി :)
അപ്പോള്‍ ഇങ്ങിനെയാണ് തുടക്കം..അല്ലേ?
അപ്പോള്‍ നിങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനമായി .....നിദ്രാ വിഹീനങ്ങളല്ലോ ...എന്നും ഇനി കുപ്പ്യുടെ രാവുകള്‍. ......
all the best ...
ഓണ്‍ലൈന്‍ സൌഹൃദങ്ങളെ ഭയക്കുന്ന ഒരു പ്രവാസി..
ഹ ഹ ഹ..
ചോക് ഡീ.. മാഷെ, കള്ള് കുടിക്കാറില്ലെങ്കിലും..!
സ്വാഗതം ആശംസിക്കാനെത്തിയ സുമനസ്സുകള്‍ക്ക് ഹൃദയപൂര്‍വ്വം നന്ദി.
blog തുടങ്ങിയ കാര്യം വീട്ടിൽ പറഞ്ഞുണ്ടായ കാര്യം നല്ല രസകരമായി പറഞ്ഞു...ബൂലോകത്തേക്ക് എന്റെയും സ്വാഗതം...
[മിണ്ടാതെ പോയി monkey ആവാൻ ഞാനില്ലേ ....!]
ചെറുതെ ഞാന്‍ ഇതില്‍ ഒന്ന് കമന്റിയതായിരുന്നല്ലോ..അതെവിടെ പോയി? എന്തായാലും കുഴപ്പമില്ല..ഇത് പോലെ വേറെ ഒരാളും ബ്ലോഗ് തുടങ്ങിയ വിവരം മുന്‍പ് കണ്ടിരുന്നു.
ധൈര്യായി കടന്നു വരൂ.
സ്വാഗതം
അനശ്വര, റാംജി, മിനി...
മൂന്നാള്‍ക്കും ഓരോ നന്ദി.
ഇത് ബ്ലോഗ് തുടങ്ങിയപ്പൊ വെറുതെ ഇട്ട രണ്ട് വരികളായിരുന്നു. മുകളിലെ ബ്ലോഗില്‍ കിടക്കുന്നുണ്ട് റാംജി ആദ്യമിട്ട അഭിപ്രായം
അപ്പൊ കാണാംട്ടാ :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഹ! നില് നില് മിണ്ടീം പറഞ്ഞും പോ ന്നേ.
മിണ്ടാണ്ടെ പോയാല്‍ മങ്കി :(