ചൊവ്വാഴ്ച, ജൂൺ 07, 2011

ഒരു കുളം കലക്കല്‍ മഹാമഹം.

ആദ്യം തന്നെ ഒരു കുഞ്ഞ്യേ......മാപ്പ്. കുന്നംകുളം ഉള്ള മാപ്പല്ലാട്ടാ, ഇത് മറ്റേ മാപ്പാ!
കഴിഞ്ഞ പോസ്റ്റില്‍ ജോപ്പനെ പരിചയപെടുത്തുന്നതിനു കൂടെ തന്നെ ലവന്‍‌റെ കുമ്പസാര കഥയും ചേര്‍‌ത്തതായിരുന്നു. ഒടുക്കത്തെ നീളം കാരണം കുമ്പസാരം പിന്നത്തേക്ക് മാറ്റി. ഇപ്പോഴാണേല്‍ കുമ്പസാരിപ്പിക്കാനുള്ളൊരു മൂഡൂല്യ. പകരം വേറൊരു സംഭവം പറയാനുള്ള ഫയങ്കര ആവേശം. ആവേശം കേറിയാ പിന്നെ നോ രക്ഷ! ഇനിയെങ്കിലും നിങ്ങളൊക്കെ ഒരു കാര്യം മനസ്സിലാക്കണം എന്താന്ന്വച്ചാല്‍..... "ചെറുതിന്‍‌റെ വാക്കും...പഴേ ചാക്കും" :(
******************************************************
എന്നാപിന്നെ സംഭവം പറയാം. നെടുമ്പാശേരീന്ന് തന്നെ ആവട്ടെ.

എമിഗ്രേഷനും തീര്‍ത്ത് ഡ്യൂട്ടിഫ്രീയില്‍ പോലും എത്തിനോക്കാതെ ഓടി. പ്രീപെയ്ഡ് ടാക്സി ബുക്ക് ചെയ്ത് നേരെ പുറത്തേക്ക്. മുന്നിലും പിന്നിലും പോകുന്നവരുടെ മുഖത്തൊക്കെ ഒരു ചിരിയുണ്ട്. പുറത്ത് കാത്തുനില്‍ക്കുന്ന പ്രിയപെട്ടവരെ കണ്ടതിലുള്ള സന്തോഷം. കൈകൊടുക്കല്‍, കെട്ടിപിടുത്തം, ഉമ്മവക്കല്‍, കണ്ണ്‌നിറക്കല്‍ അങ്ങനെ അങ്ങനെ ആവുന്ന വിധത്തിലൊക്കെ സന്തോഷം പങ്കിടുന്നു. ട്രോളിയില്‍ ലഗേജും തള്ളികൊണ്ട് ഇവരുടെയൊക്കെ ഇടയിലൂടെ ടാക്സിയും നോക്കി പോകുമ്പൊ തോന്നി; വേണ്ടാരുന്നു... ഞാനവ്ടെ എത്തിക്കോളാം, എന്നെ കൂട്ടാനായി ആരേം വിടണ്ടാന്ന് പറയേണ്ടയിരുന്നില്ലെന്ന്.

അല്ലേലും ഈ വരവ് ആരേയും അറിയിച്ചിട്ടില്ല. നാട്ടില്‍ പോയാലോ എന്ന ആലോചനയും, തീരുമാനവും, ഒരുക്കങ്ങളും എല്ലാം ഒരാഴ്ചകൊണ്ട് നടന്നതാണ്. കുറച്ച് നാളായി വിടാതെ പിന്തുടരുന്നൊരു ഏകാന്തത, ആരോടും സംസാരിക്കാന്‍ തോന്നാതെ, ഒന്നിലും താത്പര്യമില്ലാതെയിരുന്ന ദിവസങ്ങളായിരുന്നു. ഒരാഴ്ചമുന്നേ നാട്ടിലെ പള്ളിപെരുന്നാളിന് ക്ഷണിക്കാനായി അമ്മാമ വിളിച്ചത് മുതലാണ് ഈയൊരു ലഡു മനസ്സില്‍ കിടന്ന് പൊട്ടാന്‍ തുടങ്ങിയത്. അതിന് കാരണം പള്ളിപെരുന്നാള്‍ എന്നതിനേക്കാള്‍ മറ്റൊന്നായിരുന്നു.

ചൂലായ്‌കുളം പിടിക്കണു. എന്ന് വച്ചാല് ചൂലായ് കുളം കലക്കി മീന്‍‌പിടുത്തം.

പെരുന്നാള്‍ക്ക് തലേന്ന് തന്നെ ഞാനെത്തിക്കോളാം എന്ന് പതിവുപോലെ പറഞ്ഞ് സംസാരം അവസാനിപ്പിച്ചെങ്കിലും, പോകില്ലെന്ന് എനിക്കും, വരില്ലെന്ന് അമ്മാമക്കും നല്ലപോലെ അറിയാം. പക്ഷേ ഇപ്രാവശ്യം എന്തോ നാട്ടില്‍ പോകാനുള്ളൊരു വല്ലാത്ത ആഗ്രഹം. ഇടക്കിടെ വരുന്ന തലവേദന, നാട്ടിലെ ഫാമിലി പ്രോബ്ലംസ്, അത് ഇത് എന്നൊക്കെ പറഞ്ഞ് ഇന്നലെ രാവിലെയാണ് ലീവ് ഒപ്പിച്ചെടുത്തത്. ഒരു എമര്‍‌ജന്‍സി. ഒരാഴ്ച. അതിനുള്ളില്‍ പോയി വരാമെങ്കില്‍ വണ്ടിവിട്ടോളാന്‍.

ഒന്നെങ്കില്‍ ഒന്ന്, പോകാന്‍ തന്നെ തീരുമാനിച്ച് ഉച്ചക്ക്തന്നെ ടിക്കറ്റും എടുത്തു. ലീവ് ഒരു ഉറപ്പില്ലാതിരുന്നതുകൊണ്ട് വരുമെന്ന കാര്യം ആരോടും പറഞ്ഞില്ല. വീട്ടില്‍ വിളിച്ച് ചിലപ്പൊ രാവിലെ വരുമെന്നും, എയര്‍പോര്‍ട്ടില്‍ ആരും വരേണ്ടെന്നുമൊക്കെ പറഞ്ഞു. എന്താ പെട്ടെന്നൊരു വരവ് എന്ന ചോദ്യം പ്രതീക്ഷിച്ചിരുന്ന എന്നോട് ചേച്ചി പറഞ്ഞത്; ആഹാ....നീയില്ലാതെ എങ്ങനെ കുളം പിടിക്കും എന്നാലോചിച്ചിരിക്കുവാരുന്നു. വരുന്നുണ്ടേല്‍ രാവിലെ എത്തിയേക്കണം, അല്ലേല്‍ പിന്നെ വരണ്ടെന്ന്.

എല്ലാവരും ആ ഒരു ഉത്സാഹത്തിലാണെന്ന് മനസ്സിലായി. അതേ ഉത്സാഹമാണ് ഇപ്പൊ ഞാന്‍ നാട്ടിലെത്താന്‍ കാരണവും. കൈവിട്ടുപോയൊരു കുട്ടികാലം തിരിച്ച്‌പിടിക്കാനുള്ള ഉത്സാഹം.

തറവാടിനു പുറകിലെ വളപ്പ് കഴിഞ്ഞാല്‍ പിന്നെ ചൂലായ് കാരുടെ പറമ്പ്, അതിനോട് ചേര്‍ന്നൊ-ഴുകുന്നൊരു തോട്, അതിനപ്പുറം വിശാലമായ പുഞ്ചപാടം. അതിന്‍‌റെ മൂന്ന് വശങ്ങളിലായുള്ള മൂന്ന് കുളങ്ങള്‍. ഇവിടങ്ങളിലാണ് ഞങ്ങളുടെ ബാല്യത്തിന്‍‌റെ നല്ലനാളുകളുടെ ഓര്‍മ്മകളെല്ലാം ചിതറികിടക്കുന്നത്.

പാടത്തിന്റെ അപ്പുറത്ത് ചക്ക കുളമാണ്. .  പണ്ട് ചാക്കപ്പനെ ആരാണ്ടോ ആ കുളത്തില്‍ മുക്കി കൊന്നത്രേ. ചാക്കപ്പനെ മുക്കി കൊന്ന കുളം ചാക്കകുളം. പിന്നീടത് ചക്കകുളമായി മാറി. ചുറ്റും പാറക്കല്ലുകള്‍ നിറഞ്ഞ് ഭീകരാന്തരീക്ഷമാണ് ചക്കകുളത്തിന്. ചാക്കപ്പന്റെ പ്രേതം കാലുപിടിച്ച് അടിയിലേക്ക് വലിച്ചു കൊണ്ടു പോകുമെന്ന് പറഞ്ഞിട്ടുള്ളതിനാല്‍, പാറകള്‍ക്ക് മുകളില്‍ ഇരുന്ന കലാപരിപാടികള്‍ എന്നല്ലാതെ ചത്താപോലും ഒറ്റൊരെണ്ണം ആ വെള്ളത്തില്‍ തൊടില്ല. പിന്നെ മറ്റൊരു വശം മാങ്ങാകുളം. അതിന്റെ പിന്നില്‍ കഥയൊന്നുമില്ല. ഇത് ചക്ക എങ്കില്‍ അത് മാങ്ങ അത്രേ ഉള്ളൂ.

തൊട്ടടുത്ത് കിടക്കുന്ന ചൂലായി എന്ന വീട്ടുകാരുടെ കുളം. ചുറ്റും കൈതമുള്ളും, മരങ്ങളും, കുളം നിറയെ ചണ്ടിയും, പുല്ലും വളര്‍ന്ന് നിന്നിരുന്ന ചൂലായ് കുളത്തിലാണ് ചൂണ്ടയിട്ട് മീന്‍ പിടിക്കാനാദ്യം പഠിക്കണത്.വലിയ കല്ലുകള്‍ ശക്തിയായി ഏറിഞ്ഞാല്‍ മാത്രമേ ചണ്ടിയൊക്കെ നീങ്ങി അടിയിലെ വെള്ളം കാണൂ. ആ ചെറിയ ഗ്യാപ്പിലൂടെ ചൂണ്ടനൂലൊന്ന് താഴേക്കിറങ്ങിയാല്‍ മതി; ആ നിമിഷം കിട്ടും പിടക്കണ മീന്‍. അതുകൊണ്ട് തന്നെ ഒഴിവ് കിട്ടിയാലുടനെ പറമ്പില്‍ പോയി മണ്ണിരയേം സംഘടിപ്പിച്ച് പിള്ളേരെല്ലാം കൂടി ചെന്നിരിക്കും ചൂണ്ടയിടാന്‍. അങ്ങനങ്ങനെ കൈതപൂവിന്‍‌റെ മണമുള്ള ഒരുപാടോര്‍മ്മകളുണ്ട് ആ പരിസരങ്ങളില്‍‍. അതിലൊന്നാണ് കുളംകലക്കിയുള്ള മീന്‍‌പിടുത്തവും.

ഒന്നരരണ്ട് മണിക്കൂറിനുള്ളില്‍ വീട്ടിലെത്തികിട്ടി. അരമണിക്കൂറിനുള്ളിലുള്ള സ്നേഹപ്രകടനവും, വിശേഷങ്ങളും, കൂകിവിളിക്കലും, ബഹളവുമൊക്കെ കഴിഞ്ഞപ്പോഴേക്കും "ചെക്കന്‍ വന്ന്‌ണ്ടാ?? ബഹളൊക്കെ കേക്കണു, വരുന്നൂന്നൊന്നും പറഞ്ഞ് കേട്ടില്ലാലോ" ന്ന് ചോദിച്ച് അയല്പക്കങ്ങളും എത്തി. വന്നവര്‍ക്കെല്ലാം ബാഗിലുണ്ടാരുന്ന മിഠായീം കൊടുത്ത് അമ്മ വേണ്ടപോലെ ഡീല്‍ ചെയ്യണുണ്ട്. അപ്പോഴേക്കും വേഷം മാറി ഞാനും റെഡിയായി. ചേച്ചിയേയും, ചേച്ചീടെ ട്രോഫികളേയും, അനിയനേം കൂട്ടി നേരെ തറവാട്ടിലോട്ട്.

വരവും പോക്കും കണ്ടിട്ട് "ചെക്കന്‍ ഗള്‍ഫീന്ന് തന്ന്യാണോ വരണത്" എന്ന് അയല്പക്കത്തെ കാര്‍ന്നോര്‍ക്കൊരു ഡൗട്ട്. ഇത്രേം ദൂരം യാത്രചെയ്ത് വന്നിട്ട് ഒന്ന് കിടന്നെണീച്ച് പോരേഡാ ഇനീള്ള കറക്കം, എങ്ങോട്ടാ നീ ഇത്ര തിരക്ക് പിടിച്ച് ഓടണേന്ന് ചോദിച്ചതിന് ഒരു കുളംകലക്കാനുണ്ടപ്പാപ്പോ, ബാക്കി വന്നിട്ട് പറയാംന്നും പറഞ്ഞ് സ്ഥലം കാലിയാക്കി.

അരമണിക്കൂറിനുള്ളില്‍ തറവാട്ടില്‍ ലാന്‍ഡ് ചെയ്തു. ഒട്ടും പ്രതീക്ഷിക്കാതെ മുന്നില്‍ കണ്ടപ്പൊ സന്തോഷം കൊണ്ട് തന്നെയാവണം കെട്ടിപിടിച്ചൊരുപാട് മുത്തവും, കരച്ചിലും ഒക്കെയായി ആകെ സെന്‍‌റി. വേറെവിടെനിന്നും കിട്ടാത്തൊരു കരുതലും സ്നേഹവും കിട്ടുന്നതുകൊണ്ടാവണം അമ്മാമ ചെറുതിന് മറ്റെന്തിനെക്കാളും പ്രിയപെട്ടതാകുന്നതും. ഞങ്ങളുടെ റോള്‍മോഡലായ അമ്മാമയെപറ്റി പിന്നീടൊരിക്കല്‍ പറയാം. ശ്ശോ, ചെറുതും സെന്‍‌റി ആയി.

ഞാന്‍ വന്നിട്ടുണ്ടെന്ന് തറവാട്ടിലും, ചുറ്റുമുള്ള അങ്കിള്‍സിന്‍‌റെ വീട്ടിലും അറിയിച്ചേക്ക്, കുളത്തില്‍ മീറ്റ് ചെയ്യാം എന്നും പറഞ്ഞ് ചേച്ചിയേം അനിയനേം പറഞ്ഞ്‌വിട്ട് ഇടവഴിയിലൂടെ നേരെ കുളത്തിനവിടേക്ക്. കുളത്തോടടുക്കുംതോറും വല്ലാത്തൊരു സന്തോഷം. ഓടാന്‍ തോന്നണു, മരത്തില്‍ കേറി താഴേക്ക് ചാടാന്‍ തോന്നണു, ഹോ തലകുത്തിമറിയാന്‍ തോന്നണു..ആകപ്പാടെ പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു വികാരം.

ഒരു നഴ്സറിക്ലാസ്സിലെന്നതുപോലെ കുളത്തിനുള്ളില്‍ നിന്നും കലപില ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. പതുക്കെ കൈതയുടെ മറവുപറ്റി ഉച്ചത്തിലൊരു വിസിലടിച് അടുത്ത് നില്‍ക്കുന്ന പൊടിഞ്ഞിമരത്തില്‍ വളര്‍ന്ന് കയറിയ വള്ളിയില്‍ പിടിച്ച് ആആആആ.... ആആആ.....ആ.....ന്ന് കൂവികൊണ്ട് ടാര്‍സന്‍ സ്റ്റൈലില്‍ കുളത്തിലേക്ക്, ആഹ്...വള്ളി ചതിച്ചു. മൂഡുംകുത്തി താഴെ വീണെങ്കിലും വേദനിച്ചില്ല! :( സത്യം!

താഴെവീണ് നിമിഷങ്ങള്‍ക്കകം തന്നെ പെറ്റതള്ള കണ്ടാ പോലും മനസ്സിലാവാത്ത പരുവത്തില്‍ ചേറും ചളിയും, ചണ്ടിയുമൊക്കെ വാരിയെറിഞ്ഞ് പിള്ളേര് അവരുടെ സന്തോഷം പ്രകടിപ്പിച്ചു. വെക്കേഷനായതുകൊണ്ട്തന്നെ തറവാട്ടില്‍ അമ്മാമയുടെ എട്ട് മക്കളുടേയും, രണ്ട് പേരകുട്ടികളുടേയും  പിള്ളേരടക്കം മൂന്ന് വയസ്സുള്ള ഡിനു മുതല്‍ അനു, അമ്മു, ചിന്നു, മിന്നു, ചിഞ്ചു, മിഞ്ചു, ആച്ചി, ടുട്ടു, ടോം, മോമി, തൊമ്മി, ആമി, എന്നിങ്ങനെ ഇരുപത്തിയൊന്നോളം പിള്ളേര് ടീം തന്നെ ഉണ്ട്.  രണ്ടെണ്ണം നടക്കാറാകാത്തത് കൊണ്ട് ഇറക്കേണ്ടെന്ന് വച്ച് കരയില്‍ കിടത്തിയിരിക്ക്യാണ്. പത്ത് വര്‍ഷം മുന്നേയാണ് ഇതുപോലെ കുളം വറ്റിയത്. അന്ന് കരയില്‍ കിടന്നിരുന്ന പലരും ഇന്ന് കുളത്തില്‍ ചുവരിലെറിഞ്ഞ പന്ത്‌പോലെ പാഞ്ഞ് നടക്കുന്നുണ്ട്.

‌ഒരുമണിയോടെ വറ്റിക്കാവുന്നത്രയും വെള്ളം വറ്റിച്ച് മോട്ടറുകള്‍ കരക്ക് കയറ്റി അങ്കിള്‍‌സും തയ്യാറായി. ചെളിയും ചേറും ചണ്ടിയും കലര്‍ന്ന് കുഴകുഴാ പരുവത്തിലുള്ള ബാക്കി വെള്ളത്തിലിനിയൊരു യുദ്ധം തന്നെ നടത്തണം. അപ്പോഴേക്കും ടാ *പ. തെ. നാ.. നീയെപ്ലാടാ വന്നേന്ന് ചോദിച്ച് മേമാസും, എന്ത്രാ കോരപ്പാ വീട്ടീകേറാതെ പോന്നേന്നും ചോദിച്ച് ആന്‍‌റീസും അമ്മാമേം എല്ലാം എത്തി.  മേമാസിനേം പിടിച്ച് കുളത്തിലിട്ടു ബാക്കിയുള്ളവരെല്ലാം വട്ടകേം ചെമ്പും കുട്ടകളുമൊക്കെയായി കുളത്തിനു ചുറ്റും ഫീല്‍‌ഡിംങ്ങ് ലൈനില്‍ നിരന്നു. ഇനി ഏത് നിമിഷവും ഏത് ദിശയിലേക്കും മീനുകള്‍ സിക്സറും ഫോറുമൊക്കെയായി പറക്കും.

എല്ലാവരേം വട്ടത്തില്‍ നിരത്തി നിര്‍ത്തി. ശേഷം....
കുട്ടനാടന്‍ പുഞ്ചയിലെ.......തിത്തെയ് തകതെയ്‌തെയ്‌തെയ്തോം....
പോരാ പോരാ..... കലങ്ങട്ടേ.....കൊച്ചുപെണ്ണേ കുയിലാളേ.....തിത്തെയ് തക തകതക തെയ്‌തെയ്...
അഞ്ചാറ് മിനിറ്റ് കഴിഞ്ഞപ്പൊ നാല് വയസ്സ് കാരി അനു വെള്ളത്തില്‍ കിടന്ന് അയ്യോ അയ്യോന്ന് നിലവിളി. വീണതാന്ന് കരുതി പൊക്കിയെടത്തപ്പോ രണ്ട് കൈകൊണ്ടും ഇറുക്കി പിടിച്ചിരിക്കുന്നൊരു വരാല്. ഹെന്‍‌റമ്മച്ചീ...

ട്ടട്ടടട്ടാ ട്ട ട്ട ട്ടാ...... ഹീയ്യാ ഹൂവാ അന്നുകുട്ടീ
ട്ടട്ടടട്ടാ ട്ട ട്ട ട്ടാ...... കിട്ടീ കിട്ടീ മീന്‍‌കിട്ടീ.. എന്ന് വിളിച്ച് തീര്‍ന്നതും കയ്യിലിരുന്ന മീന്‍ തിരികെ കുളത്തിലേക്ക്. അയ്യോ......അയ്യോ......പാവംട്ടാ...അയ്യോ.... ന്ന് എല്ലാവരും കൂടി കളിയാക്കിയപ്പൊ ആറരകട്ടക്ക് അവരോഹണക്രമത്തില്‍ പാട്ട് പെട്ടിതുറന്ന് കരയാന്‍ തുടങ്ങി.

അപ്പോഴേക്കും അപ്രത്ത് വീണ്ടും അയ്യോ........!! കാലും പൊക്കി പിടിച്ച് ജാക്കി. വിരലില്‍ തൂങ്ങി നില്‍ക്കുന്നൊരു കൂരിമീന്‍. നല്ലപോലെ ചോരയും വരുന്നു. അങ്കിളോടിവന്ന് കൊമ്പ് പൊട്ടിയിരിക്കാതെ വിരലില്‍ നിന്ന് മീനെനെ മാറ്റി. കടച്ചിലും വേദനയും കാരണം കാല് കുത്താനും വയ്യ. അപ്പോഴേക്കും അമ്മാമ ഒറ്റമൂലി വിളിച്ചുപറഞ്ഞു. മുള്ളി ഒഴിക്കടാ വേഗം, ഇല്ലേല്‍ വേദന മാറില്ലെന്ന്. അയ്യേ.....ഇത്രേം ആള്‍ക്കാര് നിക്കുമ്പൊ മുള്ളാനോ! ച്ഛെ ച്ഛെ. പക്ഷേ ഒരു രക്ഷേം ഇല്ല. വേദന വേദന. ഉടനേ അവന്‍ കൂട്ടത്തില്‍ ചെറുതായ തൊമ്മിയെ വിളിച്ചു. ക്ക് മുള്ളാന്‍ മുട്ടണില്ലെന്ന് പറഞ്ഞ തൊമ്മിയെകൊണ്ട്, അതൊന്നും പറഞ്ഞാ പറ്റില്ല, നിനക്ക് മുള്ളാന്‍ മുട്ടണുണ്ട്, വെക്കം മുള്ളടാ,  ഇല്ലേല്‍ ഇനി കുളത്തിലിറക്കില്ലെന്ന് പറഞ്ഞ് ഭീഷണിപെടുത്തി മുള്ളിപ്പിച്ച്, ഒറ്റമൂലി ഒപ്പിച്ചെടുത്തു.

വീണ്ടും കലക്കല്‍ തന്നെ. തലേന്ന് ഫ്ലൈറ്റില്‍ കയറിയപ്പൊ എന്തേലും കഴിച്ച എനിക്കെന്നല്ല, അവ്ടെ നിക്കണ ഒറ്റൊരെണ്ണത്തിനുപോലും വിശപ്പോ ഏപ്രിലെ ആ ചൂടിന്‍‌റെ ക്ഷീണമോ ഒന്നും പ്രശ്നല്ല. വര്‍ഷത്തിലൊരിക്കല്‍ അപ്പാപ്പന്‍‌റെ ഓര്‍മ്മദിനത്തിന് പോലും ഇങ്ങനെ എല്ലാവരേം ഒന്നിച്ച് കിട്ടുക പ്രയാസം. മീന്‍‌പിടിക്കല്‍ എന്നതിനേക്കാള്‍ അതിന്‍‌റെ പേരിലുള്ള ഈ ഒത്തുചേരലിന്‍‌റെ ആഹ്ലാദതിമിര്‍പ്പിലായിരുന്നു എല്ലാവരും.

അപ്പോഴേക്കും പുതിയ മാസ്റ്റര്‍ പീസുമായി കുട്ടീസ് ‌ടീം വരിയും നിരയുമായി നില്‍‌പ്പായി.
ഇത് അവരുടെ ഐറ്റം. ഒരേ താളത്തില്‍ ചാടിയും ഓടിയും തകര്‍ക്കുന്ന ശിങ്കാരി മേളം

പ്ലയ്യം പ്ലയ്യക്കം പ്ലയ്യക്കം പ്ലയ്യക്കം
പ്ലയ്യം പ്ലയ്യക്കം പ്ലയ്യക്കം പ്ലയ്യക്കം
പ്ലയ്യം പ്ലയ്യം പ്ലയ്യം പ്ലയ്യക്കം പ്ലയ്യക്കം ;)

കാലിനടിയില്‍ മീന്‍ ഇളകുമ്പൊ ചിലര്‍ പേടിച്ച് ചാടുന്നു, മുകളില്‍ പൊങ്ങി നില്‍ക്കുന്ന വരാലിനെ തൊട്ട് നോക്കിയിട്ട് ചിലര്‍ പേടിക്കുന്നു, ഇടക്ക് പൊത്തുകളില്‍ നിന്ന് തലപുറത്തിടുന്ന നീര്‍ക്കോലിയെ നോക്കി "അകത്ത് കേറിപോടാര്‍ക്കാ" ന്ന് ദേഷ്യപെടുന്നു. ചളിയില്‍ കാല് പുതഞ്ഞ് മുഖവും കുത്തി വീണിടത്ത് നിന്നേണീറ്റിട്ട്  "നാനിപ്പൊതന്നെ  മീണേനെ" ന്ന് പറഞ്ഞ് ചമ്മി നില്‍ക്കുന്നു. മീന്‍ കിട്ടുമ്പോഴെല്ലാം അതിനെ പിടിച്ചവര്‍ക്ക് ജയ് വിളിച്ചും, കളിയാക്കിയും, കരയിപ്പിച്ചും സന്ധ്യക്ക് മുന്നേ കിട്ടാവുന്നിടത്തോളം മീനിനേം പിടിച്ച്, കിണറ്റിന്‍‌കരയിലെ മോട്ടറടിച്ച് ഒരു കൂട്ടകുളിയും കഴിഞ്ഞ് എല്ലാവരും കളമൊഴിഞ്ഞു.

ക്ഷീണത്തേക്കാള്‍ എല്ലാവര്‍ക്കും ഇനി ഇങ്ങനെന്നാണ് എല്ലാവരുമൊന്ന് കൂടിചേരുക എന്നുള്ള വിഷമാണെന്ന് തോന്നി. "അവധിക്കാലം" എന്ന് പേരിട്ട് സ്കൂളില്‍ നിന്ന് കൊടുത്ത് വിട്ടിരിക്കുന്ന പ്രത്യേകബുക്കില്‍ വിവരിക്കാനുള്ളൊരു ദിവസം കിട്ടിയ സന്തോഷത്തിലും എങ്ങനെയൊക്കെ എഴുതണം എന്നുമുള്ള ചര്‍ച്ചയിലായിരുന്നു കുട്ടിസ് പലരും. ആ സന്തോഷത്തില്‍ പങ്ക്‌ചേരാന്‍ പറ്റിയ സന്തോഷത്തില്‍ ഞാനും.

വൈകുന്നേരത്തോടെ വിശേഷങ്ങളും പറഞ്ഞ് എല്ലാവരും പിരിഞ്ഞു. പോകുന്നവരോടെല്ലാം അമ്മാമക്ക് ഓര്‍‌മിപ്പിക്കാനുണ്ടായിരുന്നത് ഒരു കാര്യം മാത്രം. തലേന്ന് അമ്പ് എടുക്കണേന് മുന്നേ തന്നെ എല്ലാവരും എത്താന്‍ മറക്കല്ലേന്ന്, പള്ളിപെരുന്നാളിന് :)
ശുഭം! ഇത്രേം മതി.
********************************


സൊഹാര്യം: *പ. തെ. ന = ഷോര്‍ട്ട് ഫോം ഓഫ് പട്ടി, തെണ്ടി, നായ  (( എന്താന്നറിഞ്ഞൂട സ്നേഹോം ദേഷ്യോം ഒന്നിച്ച് വന്നാല്‍ ഈ ഒരു പ്രയോഗം പതിവാ. ഷോര്‍ട്ട് ഫോമില്‍ മാത്രം.))

വായനക്കാര്‍ എന്തേലുമൊക്കെ പ്രതീക്ഷിച്ചാണ് ഇവ്ടെ വന്നത് എങ്കില്‍..... പ്രതീക്ഷിച്ചതൊന്നും ഇവ്ടെ കണ്ടില്ല എങ്കില്‍, അതിന്‍‌റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്ക്  മാത്രമാണെന്ന് ഇതിനാല്‍ വിനിതമായി അറിയിച്ചുകൊള്ളൂന്നു.  നന്ദി നമസ്കാരം.

ഫോട്ടോക്ക് കട : സ്വന്തം കട

62 അഭിപ്രായങ്ങള്‍:

സീത* പറഞ്ഞു...

ഓർമ്മകൾ കലക്കീല്ലോ ചെറുതേ...കുളം കലക്കലിനു ഫീൽഡിംഗ് നിന്ന പോലെ തോന്നി...കുട്ട്യോൾടെ തിമർപ്പും മീനിന്റെ തുള്ളിച്ചാട്ടവുമൊക്കെ കണ്മുന്നിൽ...ഒപ്പം ഒരു പ്രാവാസിയുടെ നാട്ടിലെ ദിവസങ്ങളും നന്നായി പകർത്തി..

ഞാന്‍ പറഞ്ഞു...

എഴുത്ത് നന്നായി .
തികച്ചും വ്യക്തിപരമായ ഒരു കാര്യം ബ്ലോഗില്‍ എഴുതിയപ്പോള്‍ മനസ്സിലെ ഫീലിങ്ങ്സിനെ അതുപോലെ പറയണോ എന്ന സന്ദേഹം കാരണം തുറന്നു എഴുതുന്നതില്‍ നിയന്ത്രണം വരുത്തിയത് പോലെ തോന്നി (തോന്നലാകാം).

"ചേച്ചീടെ ട്രോഫികളേയും"--മക്കളെയാണോ ഉദ്ദേശിച്ചത് ?
കിട്ടിയ സമ്മാനം എപ്പോഴും എടുത്തു കൊണ്ട് നടക്കേണ്ടി വരുന്നത് കൊണ്ട് മകനെ എന്റെ കൂട്ടുകാരന്‍ ട്രോഫി എന്ന് വിളിച്ചിരുന്നു.വേറെ ആരും അങ്ങിനെ പറഞ്ഞു കേട്ടിരുന്നില്ല.അതിഷ്ടായി, പിന്നെ അവതരണം പതിവ് പോലെ

അപ്പോള്‍ വീണ്ടും കാണാം ന്താ ങ്ങനെ അല്ലെ?

Firefly പറഞ്ഞു...

ദ് കൊള്ളാലോ ചെറുതെ..തൃശ്ശൂരാണ് ന്നു മനസ്സിലായി. അവിടെ എവിടെയാ?

റാണിപ്രിയ പറഞ്ഞു...

"ചെറുതിന്‍‌റെ വാക്കും...പഴേ ചാക്കും"

ആശംസകള്‍ ........

ഏപ്രില്‍ ലില്ലി. പറഞ്ഞു...

ചെറുതെ ..സൂപ്പര്‍ ...പിന്നെ മുള്ളിയുള്ള ഒറ്റമൂലി ഞാന്‍ ആദ്യമായി കേള്‍ക്കുകയാ.. ശെടാ ..എന്തെല്ലാം തരാം ഒറ്റമൂലിയാ ..

വര്‍ഷിണി പറഞ്ഞു...

ശ്ശൊ...എന്തൊക്കെയാ ഇവിടെ നടന്നേ..തിമിര്‍ത്തല്ലേ..?

ക്ഷീണത്തേക്കാള്‍ എല്ലാവര്‍ക്കും ഇനി ഇങ്ങനെന്നാണ് എല്ലാവരുമൊന്ന് കൂടിചേരുക എന്നുള്ള വിഷമാണെന്ന് തോന്നി. "അവധിക്കാലം" എന്ന് പേരിട്ട് സ്കൂളില്‍ നിന്ന് കൊടുത്ത് വിട്ടിരിക്കുന്ന പ്രത്യേകബുക്കില്‍ വിവരിക്കാനുള്ളൊരു ദിവസം കിട്ടിയ സന്തോഷത്തിലും എങ്ങനെയൊക്കെ എഴുതണം എന്നുമുള്ള ചര്‍ച്ചയിലായിരുന്നു കുട്ടിസ് പലരും. ആ സന്തോഷത്തില്‍ പങ്ക്‌ചേരാന്‍ പറ്റിയ സന്തോഷത്തില്‍ ഞാനും.

പഴയ ആ പുസ്തകത്തിലൂടെ കണ്ണോടിയ്ക്കാന്‍ ഒരു അവസരം തന്നല്ലോ..സന്തോഷം ട്ടൊ..

വളരെ ഇഷ്ടായി..

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ചെറുതേ, അവധി വിശേഷവും മീന്‍ പിടിക്കല്‍ മഹോത്സവവും കലക്കീട്ടോ..പിന്നെ നിങ്ങടെ തൃശൂര്‍ ഭാഷയും കലക്കീഷ്ട ..."ഒരാഴ്ചമുന്നേ നാട്ടിലെ പള്ളിപെരുന്നാളിന് ക്ഷണിക്കാനായി അമ്മാമ വിളിച്ചത് മുതലാണ് ഈയൊരു ലഡു മനസ്സില്‍ കിടന്ന് പൊട്ടാന്‍ തുടങ്ങിയത്" ദുഷ്ടാ ലഡു പൊട്ടിച്ചു അല്ലെ? ഞാന്‍ എന്റെ അടുത്ത പോസ്റ്റിനു കരുതി വച്ചതാ..എന്നാലും കുഴപ്പമില്ല യേശുദാസിന് മാത്രം പാടിയാല്‍ മതിയോ!!വീണ്ടും കാണാം..കാണണം...

ചെറുവാടി പറഞ്ഞു...

ഞാനും കൂടി ട്ടോ ഈ കുളം കലക്കലിന്.
ഉമ്മയുടെ തറവാട് വീട്ടില്‍ നിന്നും ഞങ്ങള്‍ക്കും ഉണ്ടായിരുന്നു ഈ കലാപരിപാടി.
ചൂണ്ടയിടലും. അതൊക്കെ ഒന്നൂടെ ഓര്‍ത്തെടുത്തു.
ഈ കൂരി എന്ന സാധനം ഞങ്ങളെ നാട്ടില് "കടു" എന്നാണു പറയുക.
നന്നായി പോസ്റ്റ്‌

faisalbabu പറഞ്ഞു...

വായനക്കാര്‍ എന്തേലുമൊക്കെ പ്രതീക്ഷിച്ചാണ് ഇവ്ടെ വന്നത് എങ്കില്‍..... ഡാ മോനേ മുന്‍കൂര്‍ ജാമ്യം കൊള്ളാം... പക്ഷേ ഈപോസ്റ്റില്‍ അതിന്റെ ആവശ്യമില്ല ..നീ നാട്ടില്‍ പോയി ഞങളെ കൊതിപ്പിച്ചു
പിന്നെ ഒറ്റ മൂലി അത് നാട്ടില്‍ മാത്രം പ്രയോഗിച്ചാല്‍ മതി.....ഇത് ഗള്‍ഫാ വിവരമറിയും........ഇഷ്ടായിട്ടോ ..

ഷമീര്‍ തളിക്കുളം പറഞ്ഞു...

ചെറുതേ,
ഞാനും ചെറുതായൊന്നു നാട്ടിലെത്തിയപോലെ തോന്നി. രസായി അവതരിപ്പിചൂട്ടോ... നിക്കിഷ്ടായി.

Lipi Ranju പറഞ്ഞു...

ഈ കുളം കലക്കല്‍ മഹാമഹം ഗംഭീരായിട്ടോ ബ്ലോഗ്‌ മുതലാളീ .... :))

മുല്ല പറഞ്ഞു...

നന്നായി കുളം കലക്കല്‍. അഭിനന്ദനങ്ങള്‍,കുളം കലക്കിയതിനല്ല,എഴുത്തിനു.

നികു കേച്ചേരി പറഞ്ഞു...

നീ രണ്ടും കല്പിച്ച് ഇറങ്ങിയേക്കാലേ.....കുളം കലക്കാനായിട്ട്.....കട്ട നൊസ്റ്റി^^^^

Rare Rose പറഞ്ഞു...

ഈ കുളം കലക്കല്‍ പരിപാടി കണ്ട് പരിചയമില്ലാത്തയൊന്നാണ്.പക്ഷേ നല്ല രസ്യന്‍ സംഭവാണെന്ന് പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിലായി.കളിച്ച് തിമിര്‍ത്ത ആ ഒരു സന്തോഷം മുഴോനും പോസ്റ്റിലുണ്ട് :)

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

കലക്കി...............

- സോണി - പറഞ്ഞു...

ചെറുതേ, മോലാളീ, കലക്കീട്ടോ... എന്ന് പറഞ്ഞാല്‍ പോരാ, കലകലക്കി.

വാക്കൊന്നും തന്നില്ലേലും വേണ്ടീല, ഇടയ്ക്കിടെ വരാതിരിക്കരുത്.

SAJAN S പറഞ്ഞു...

കൊള്ളാം, നന്നായി എഴുതി, പോസ്റ്റ്‌ വളരെ ഇഷ്ടമായി.. :)

നാമൂസ് പറഞ്ഞു...

ചെറുതേ... ഇത് കലക്കീട്ടോ..
നല്ലോണം രസിച്ചു വായിച്ചു.
ജാക്കിയും തൊമ്മിയും തമ്മിലുള്ള ആ രംഗം ഓര്‍ത്തിട്ടുള്ള ചിരി...!!!
അത് മാത്രം മതി എനിക്കിതിഷ്ടപ്പെടാന്‍.

ചെറുത്* പറഞ്ഞു...

സീത*: നന്ദി. നിങ്ങളെപോലുള്ള വലിയ എഴുത്തുകാര്‍ ഇവ്ടെ വരുന്നത് തന്നെ സന്തോഷം തരുന്നു
----------------
ഞാന്‍: ആ തോന്നല്‍ സത്യമാണ്. ആദ്യം എഴുതിപോയതൊക്കെ പകുതിയിലധികം വെട്ടികുറച്ച് ചെറുതാക്കി ചെറുതാക്കിയാ ഇത്രടം വരെ എത്തിച്ചത്. എനിക്ക് കിട്ടിയ ഫീല്‍ വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ ചിലപ്പൊ ഇതിനേക്കാള്‍ ബോറാകും എന്ന് തോന്നിയത്കൊണ്ട് തന്നെ ആ പറഞ്ഞ നിയന്ത്രണം മനപൂര്‍വ്വം വരുത്തി. പിന്നെ ട്രോഫി. അത് പിള്ളേരെ തന്നെയാണ് :) പുറമെ എവിടെയെങ്കിലും ഉപയോഗിച്ച് ഞാനും കേട്ടിട്ടില്ല. അപ്പൊ അഭിപ്രായത്തിന് നന്ദിനി :)
----------------
Firefly: വരവിനും അഭിപ്രായത്തിനും താങ്ക്സേ. ചേലക്കര :)
----------------
റാണിപ്രിയ: ആശംസകള്‍ കിട്ടി. നന്ദിട്ടാ.
----------------
ഏപ്രില്‍ ലില്ലി: ഗോമൂത്രം ഒറ്റമൂലി ആക്കുന്നു. ഇതും അങ്ങനെ വല്ലോം ആകും. ഉണ്ണീ മൂത്രം പുണ്യാഹം എന്ന് കേട്ടിട്ടില്ലേ :) വരവില്‍ സന്തോഷംട്ടാ
----------------
വര്‍ഷിണി: ഇഷ്ടമായെന്നറിഞ്ഞപ്പൊ ഒരു സന്തോഷം തോന്നണുണ്ട്. നന്ദി വര്‍ഷിണീ. കാണാം :)
----------------
ഒരു ദുബായിക്കാരന്‍: നന്ദി ഷജീര്‍. ലഡു ആരു പൊട്ടിച്ചാലും മധുരല്ലേ. ഇങ്ങള് ചുമ്മാ പൊട്ടീര് ഭായി. :) പെട്ടെന്നായിക്കോട്ടെട്ടാ :)
----------------
ചെറുവാടി: ആദ്യം കടു എന്ന് തന്നെയാ ഞാന്‍ ഇട്ടിരുന്നത്. പിന്നെ ഒരു സംശയത്തിന്‍‌റെ പുറത്ത് കൂരി എന്നാക്കിയതാ. എന്തായാലും ഒറ്റ കുത്ത് കിട്ടിയാല്‍ നല്ല സുഖാ :( അപ്പൊ വീണ്ടും കാണാവേ. നന്ദി
----------------
faisalbabu: അടി കിട്ടണേനു മുന്നേ ജാമ്യം എടുത്തിടണതാ നല്ലതെന്ന് തോന്നി. പാവം ചെറുത് :( നന്ദിയുണ്ട് മാഷേ
----------------
ഷമീര്‍ തളിക്കുളം: വരവിനും അഭിപ്രായത്തിനും നന്ദി ഷമീര്‍ :)
**************

ചെറുത്* പറഞ്ഞു...

Lipi Ranju: നന്ദി വക്കീലേ :) അങ്ങനെ ചെറുതും മുതലാളി ആയി ;)
----------
മുല്ല: അഭിനന്ദിക്കാന്‍ മാത്രള്ളതൊന്നും ചെറുതില്ലെന്നറിയാം, ന്നാലും ഒരു സന്തോഷം :) നന്ദീണ്ട്‌ട്ടാ
----------
നികു കേച്ചേരി: വല്യ പുലികള്‍ടെ ഇടേല് പിടിച്ച് നില്‍ക്കാന്‍ രണ്ടും കല്പിച്ചിറങ്ങാതെ രക്ഷേല്യ ഭായി. വരവിന് താങ്ക്‍സേ :)
----------
Rare Rose: നഗരവാസികള്‍ക്ക് അത്ര രസിക്കാന്‍ വഴിയില്ല സംഭവം. ചളിയും ചേറും ദേഹത്താകണ പരിപാടിയാ. പക്ഷേ അതിനും ഒരു രസമുണ്ട് റോസേ :) ആ സന്തോഷത്തിന്‍‌റെ അല്പം പോലും പോസ്റ്റില്‍ കാണാന്‍ പറ്റുമെന്ന് തോന്നണില്ല. അഭിപ്രായത്തിന് നന്ദീട്ടാ :)
----------
പൊന്മളക്കാരന്‍: യ യ ശരിക്കും കലക്കി പൊന്മു. ഇല്യാച്ചാല്‍ വരാല് പൊങ്ങിവരൂല ;)
----------
- സോണി -: എവ്ടെ വരേണ്ട കാര്യാ പറഞ്ഞേ? ചെറുത് ഇവ്ടൊക്കെ തന്നെ ഉണ്ടാകും :) കാണാവേ.
----------
SAJAN S: വരവിനും അഭിപ്രായത്തിനും നന്ദി സാജന്‍ :)
----------
നാമൂസ്: നന്ദി മാഷേ :) ആ സംഭവൊക്കെ ചെറുതിന്‍‌റെ മനസ്സിലുള്ളത് പോലെ എഴുതണേല്‍ കാണ്ഡം കാണ്ഡമായി എഴുതേണ്ടി വരും. ഹ്ഹ്ഹ്ഹ്
***********

mrk പറഞ്ഞു...

ഇതൊരു വല്ലാത്ത കുളം കലക്കല്‍ ആയി പോയി ഹി ഹി ഇഷ്ട്ടമായി ട്ടാ
ആശംസകളോടെ എം ആര്‍ കെ മോന്‍
http://apnaapnamrk.blogspot.com/

ബ്ലാക്ക്‌ മെമ്മറീസ് പറഞ്ഞു...

എന്തിനാ ചെറുതെ emil ??? robin .arya .ar3 @gmail .com

ശ്രീ പറഞ്ഞു...

നല്ല ഓര്‍മ്മകള്‍... പോസ്റ്റ് ഇഷ്ടമായി

പട്ടേപ്പാടം റാംജി പറഞ്ഞു...

അപ്പോള്‍ കുളം കലക്കാനാണ് ലീവുമായി വന്നത് അല്ലെ. നല്ല തെളിച്ചമുള്ള ഓര്‍മ്മകളാണ് പഴയത് അല്ലെ.
ഞാന്‍ ചെറുതായിരിക്കുമ്പോള്‍ പുഞ്ചപ്പാടത്ത് കൊല്ലം കൊല്ലം കുളം വറ്റിച്ച് മീന്‍ പിടിക്കുന്ന വളരെ രസമായ സംഭവം ഓര്‍ക്കുന്നു. ഞാനും വെള്ളം വറ്റുമ്പോള്‍ മീന്‍ പിടിക്കാന്‍ ഇറങ്ങും. ഭയങ്കര പേടിയാണ്. എന്നാലും ചെളിയില്‍ കുഴഞ്ഞു മറിയാന്‍ ഒരു സുഖാണെ. പാമ്പുകളും ഉണ്ട്. ഞാന്‍ കയരിപ്പിടിച്ഛത് ഒരു പാമ്പിനെ. കണ്ടതും വലിച്ച്ചൊരു വീക്കായിരുന്നു. അച്ച്ചാച്ഛനാണ് അപ്പോള്‍ ചീത്ത പറഞ്ഞത്‌. പാമ്പിനു പകരം ഞാന്‍ എറിഞ്ഞത്‌ മാലിഞീന്‍ എന്ന
മീനായിരുന്നു എന്ന്.
ഓര്‍മ്മിക്കാന്‍ ഒരുക്കിയ പോസ്റ്റ്‌.

Villagemaan പറഞ്ഞു...

കലക്കി മാഷേ...കുളമല്ല ...ഈ പോസ്റ്റ്‌ !

മനോജ്‌ വെങ്ങോല പറഞ്ഞു...

നല്ല എഴുത്ത്.
രസമായി വായിച്ചു.

കൊമ്പന്‍ പറഞ്ഞു...

ഈ ചെരുതിങ്ങനെയാ എന്നാ എയുത്താ എന്നാലും ആ ചെക്കനെ കൊണ്ട് നീ മു ള്ളിച്ചല്ലോ തെ പ ന

Veejyots പറഞ്ഞു...

കലക്കി മച്ചൂ ... ഒറ്റ മൂലി പ്രയോഗം നന്നായി

.. കാലു മുറിഞ്ഞാലും കാരി കുത്തിയാലും ഇവന്‍ ഒന്നാംതരം

ഭാവുകങ്ങള്‍

വാല്യക്കാരന്‍.. പറഞ്ഞു...

ചെറുത് വലുതിന്റെ കൊണം ചെയ്യണ്ണ്ടല്ലോ..
പക്ഷേങ്കില് ഇതിപ്പോ ചെറുതീറ്റ്ങ്ങളെ പോലെ കൊളത്തി കളിച്ചു നടക്കണ പ്രായാണോ??
ചെറുതെന്ന പേരിനു എത്രത്തോളം വലുപ്പമുണ്ട് മാഷേ??

shaina.... പറഞ്ഞു...

വായിച്ചു...,ഇഷ്ടായി.. പക്ഷെ-
ഞാമ്മിണ്ടില്ല..വേണെങ്കി എന്നെ മങ്കീ ന്ന് വിളിച്ചോ..!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ചെറുതേ നീ വലുതായിട്ട് തന്നെ കുളം കലക്കി എല്ലാവരെയും കുപ്പീലാക്കീല്ലൊ..
കലക്കീണ്ട്ട്ടാ

വിധു ചോപ്ര പറഞ്ഞു...

മിണ്ടാണ്ട് പോയാൽ ഞാൻ മങ്കി......മിണ്ടിയ വകയിൽ താൻ മങ്കി. ഞാൻ വന്നു .....കണ്ടു........കീഴടങ്ങി! യൌവനം വന്നുദിച്ചിട്ടും “ചെറുതായില്ലാ” “ചെറുപ്പം” എന്നു തോന്നുന്നു. സമയ പ്രശ്നം കൊണ്ട് സൃഷ്ടികളുടെ നീളം വായനയെ ബാധിക്കുന്നുണ്ട് .എന്നാലും സാരമില്ല.ഇത്രയധികം കമന്റുകൾ കിട്ടിയ സ്ഥിതിക്ക് നീളം ഒരു പ്രശ്നമല്ല.........എനിക്കും കുറച്ച് ആളെ പിടിച്ചു താ ചെറുതേ.......വേണ്ടതു പോലെ കാണാന്നേ......!അപ്പോ....പറഞ്ഞതു പോലെ.............സസ്നേഹം വിധു

അലീന പറഞ്ഞു...

ചെറുതേ..
നന്നായി വായിച്ചു രസിച്ചു ട്ടോ
എല്ലാം ഭാവനയില്‍ കണ്ടു നോക്കി...
ഒറ്റമൂലി സൂപ്പര്‍ ആയി...

ഇനിയും എഴുതു-അലീന

പരിണീത മേനോന്‍ പറഞ്ഞു...

kulam kalakkiiiiiiiiiiiiiiiiii.... !!
kollaam cheruthe ugran !!

അനശ്വര പറഞ്ഞു...

എത്ര രസകരമായാണ്‌ ചെറുത് കുളം കലക്കിയത്!! പോസ്റ്റും കലക്കി...ആകെ കലക്കി മറിച്ചു..അല്ലാതെന്ത് പറയാൻ!!

കുഞ്ഞൂട്ടന്‍|NiKHiL പറഞ്ഞു...

തറവാട്ടില്‍ അമ്മാമയുടെ എട്ട് മക്കളുടേയും, രണ്ട് പേരകുട്ടികളുടേയും പിള്ളേരടക്കം മൂന്ന് വയസ്സുള്ള ഡിനു മുതല്‍ അനു, അമ്മു, ചിന്നു, മിന്നു, ചിഞ്ചു, മിഞ്ചു, ആച്ചി, ടുട്ടു, ടോം, മോമി, തൊമ്മി, ആമി, എന്നിങ്ങനെ ഇരുപത്തിയൊന്നോളം പിള്ളേര് ടീം തന്നെ ഉണ്ട്.

സോനു, മീനു, ടീനു, ആശ, നീശ...ബന്ധങ്ങള്‍ സ്വര്‍ണ്ണം പോലെയാണ്, എത്രയേറെയുണ്ടോ അത്രയും നല്ലത്... :D

അവധിവിശേഷങ്ങള്‍ അനുഭൂതിയായത് അത് ഉള്‍ക്കൊണ്ട ബന്ധങ്ങളുടെയും ഒരുമയുടെയും വെയിലോ‌ര്‍മ്മകളുള്‍പ്പെടുത്തിയതു കൊണ്ടാണ്. നന്നായി, ഈ എഴുത്ത്. അഭിനന്ദനങ്ങള്‍..!

ajith പറഞ്ഞു...

ശുഭം..ഇത്രേം മതി

എന്തിനധികം?????

ചെറുത്* പറഞ്ഞു...

mrk: നന്ദീണ്ട് ട്ടാ എം ആര്‍‍ കെ മോനേ :) കാണാം
-----------
ശ്രീ: വരവിന് നന്ദിയുണ്ടേ. കല്യാണതിരക്കിലായിരിക്കും ലെ. ഉം ഉം :)
-----------
പട്ടേപ്പാടം റാംജി: അങ്ങനൊരു പാടം അടുത്തില്ലെങ്കില്‍ എന്തായിരുന്നിരിക്കും കുട്ടികാലം എന്ന് തോന്നിപോവും. അത്രേം നല്ല ഓര്‍മ്മകളാണ്‍ അവിടങ്ങളില്‍. അഭിപ്രായത്തിന് നന്ദിയുണ്ട് റാംജി.
-----------
Villagemaan: കുളം കലക്കിയ പോസ്റ്റിട്ട് കുളമാവും എന്നാ കരുതിയത്. നന്ദി ഗ്രാമീണാ
-----------
മനോജ്‌ വെങ്ങോല: നല്ലവാക്കിന്‍ താങ്ക്സേ
-----------
കൊമ്പന്‍: വരവിനും വായനക്കും നന്ദി പ തെ നാ / കൊമ്പാ :)
------------
Veejyots: കാല് മുറിഞ്ഞാലും ഇതാണോ ഒറ്റമൂലി. ഏഹ്! ആദ്യായാ കേക്കണേ :)
-------------
വാല്യക്കാരന്‍: വരവിനും വായനക്കും നന്ദി പാപ്പീ. പേരിന്‍ ഇത്രേം.......വലുപ്പ്വൊണ്ട് ;)
-------------
shaina: ഇഷ്ടായീന്നറിഞ്ഞേല്‍ സന്തോഷം ട്ടാ; മര്യാദക്ക് മിണ്ടിക്കോ, ഇല്ലേലിപ്പം വിളിക്കുവേ :പ്
-------------

ചെറുത്* പറഞ്ഞു...

മുരളീമുകുന്ദൻ: ആദ്യായാ ചെറുതിന്‍‍റെ പഴേ പോസ്റ്റിലൊക്കെ ഒരാള്‍ കേറി അഭിപ്രായിക്കണത്. നന്ദീണ്ട്ട്ടാ :)
-------------
വിധു ചോപ്ര: വന്നതിലും മിണ്ടിയതിലും സന്തോഷം. ചെറുതിന്‍ ചെറുതാക്കി പറയാന്‍ അറിഞ്ഞൂട. എന്തന്നെ ആയാലും ഒരുപാട് നീട്ടിപരത്തിയേ പറയാനൊക്കൂ :(
ഒളിച്ചിരിക്കാതെ മറ്റ് ബ്ലോഗിലൊക്കെ മുഖം കാണിക്ക്, ബോണ്‍സായി പോലെ ചെറുകഥകളായതോണ്ടും, നല്ല നിലവാരം ഉള്ളതായോണ്ടും ഒരിക്കല്‍ വന്നവര്‍ പിന്നേം വരാതിരിക്കില്ല. ഉറപ്പ്
--------------
അലീന: അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി അലീന. ഒറ്റമൂലിയൊക്കെ ഒപ്പിച്ചെടുക്കാനുള്ള പാടാണ്‍ പാട് ;)
--------------
പരിണീത മേനോന്‍: നല്ല വാക്കുകള്‍ക്ക് നന്ദീട്ടാ :)
-------------
അനശ്വര: കുളം കലക്കീത് ചെറുതല്ല, ചെറുതുങ്ങളുടെ ഒരു വലിയ കൂട്ടമായിരുന്നു. വരവിനും അഭിപ്രായത്തിനും നന്ദീട്ടോ, വീണ്ടും കാണാവേ
------------
കുഞ്ഞൂട്ടന്‍|NiKHiL: കുഞ്ഞൂട്ടന്‍ പറഞ്ഞതാ അതിന്‍‍റെ ശരി. കുളംകലക്കല്‍ ആയിരുന്നില്ല അന്നത്തെ സന്തോഷം. ബന്ധങ്ങള്‍ സ്വര്‍‍ണ്ണം പോലെയാണെന്നുള്ളത് ഒരു പരസ്യവാചകത്തിന് പറ്റുന്നതാണല്ലോ ഹ്ഹ്
------------
ajith: അത്രേം നീണ്ട് പോയീന്ന് തോന്നിയതോണ്ടാ അവസാനിപ്പിക്കാംന്ന് വച്ചത്. ;) നന്ദിയുണ്ട് അജിഭായ്!
-----------

ente lokam പറഞ്ഞു...

വായിച്ചു ..ചെറിയ അനുഭവങ്ങള്‍
നന്നായി പകര്‍ത്തി ..അഭിനന്ദനങ്ങള്‍ ‍ ...

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

ചെറുതേ,
ചെറുതിന്റെ എഴുത്ത് ‘വലുതാ’ണ്.ഓരോ പ്രവാസിയും മനസ്സില്‍ സൂക്ഷിക്കുന്ന ഭൂത കാലവും. ഉറ്റവരോടും സ്നേഹിതരോടുമുള്ള കൂടിച്ചേരലും വളരെനന്നായവതരിപ്പിച്ചു.അതൊരു ഭാഗ്യമാണ്. മറയില്ലാത്തസ്നേഹപ്രകടനങ്ങളോടെയുള്ള ഈ ഒത്തു ചേരല്‍...ആ തിമിര്‍പ്പില്‍ ഞാനും പങ്കുചേരുന്നു.
ഒരായിരം ആസംസകള്‍..!!വീണ്ടും കാണാം.

അജ്ഞാതന്‍ പറഞ്ഞു...

ചെറുതേ,
കൊള്ളാം..........വളരെ .നന്നായിരിക്കുന്നു.......ആശംസകള്‍.......

വാല്യക്കാരന്‍.. പറഞ്ഞു...

ഒരെട്ടം കമന്റിയതാ...,
ന്നാലും....
നല്ല രസമുണ്ട് മഴയുടെ ശബ്ദം കേട്ട് ബ്ലോഗ്‌ വായിക്കാന്‍..

MUTHUMANI പറഞ്ഞു...

കുട്ടികാലത്തെ വികൃതികള്‍ മിക്കവര്‍ക്കുംസുഖമുള്ള ഓര്‍മയാണ്
കൊള്ളാ..ഒരു ബാല്യകാലസ്മരണ

rahul blathur പറഞ്ഞു...

pratheekshichathinekal balya meene kiti:)

Pradeep Kumar പറഞ്ഞു...

കലക്ക് കലക്കി.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഓര്‍മകള്‍, വളരെ രസകരമായി വായിച്ചു
ആശസകള്‍

s menon പറഞ്ഞു...

ആദ്യമയി വന്നിട്ട് മങ്കി ആയി പോവണ്ടാ എന്നു വിചാരിചു വളരെ ബുദ്ധിമുട്ടി ആന്നെ ഈ വാക്കുകള് പെറുക്കി വക്കുന്നെ . തെറ്റു ഉണ്ടെങ്കിൽ ഈ അതിഥിയോട് ക്ഷ്മിക്കുമല്ലൊ . ഇല്ലെലു ഞാനു ക്ഷമിചു .

HALF HOUR TAKN TO WRITE THIS , CHERUHTU ANU ENNU VICHARICHU KERIYE ....ithu mahabharatham anallo ...how nice writng in malayalam hw possible ? very good . najn inyiyum varam bakki koode vaykkan ,thankalku virodham illenkil (undenkilum....)

mayflowers പറഞ്ഞു...

കലക്കല്‍ രസായിട്ടുണ്ട്.

AFRICAN MALLU പറഞ്ഞു...

ഇവിടിരുന്നു നാട്ടിലെ പാടവും കുളവും ഒക്കെ ഓര്‍മിപ്പിച്ചു . വിഷയത്തിന്റെ ലാളിത്യമാണ് ഈ പോസ്റ്റിന്റെ മാനോഹാരിത.
വീണ്ടും കാണാം .

ചെറുത്* പറഞ്ഞു...

ente lokam: വായനക്കും അഭിപ്രായത്തിനും നന്ദി മാത്രേള്ളൂട്ടാ :)
---------
പ്രഭന്‍ ക്യഷ്ണന്‍: വലിയ എഴുത്ത് എന്നൊക്കെ പറഞ്ഞ് പ്രശ്നം ഉണ്ടാക്കല്ലേ; അവസാനം ‘നിങ്ങളെന്നെ അഹങ്കാരിയാക്കി‘ എന്നും പറഞ്ഞ് കഥയെഴുതേണ്ടി വരും. നന്ദി മാഷേ!
---------
meera prasannan: നല്ല വാക്കുകള്‍ക്ക് മീരക്കും നന്ദി :)
---------
വാല്യക്കാരന്‍.. പാപ്പികുഞ്ഞേ, ചെറുതിന് സന്തോഷായീഡാ. ഒരാളേലും പറഞ്ഞൂലോ! :)
---------
MUTHUMANI ഒരു തിരുത്തുണ്ട്, ഇത് അത്ര ബാല്യം അല്ലാട്ടോ, കുറച്ച് നാളുകള്‍ക്ക് മുമ്പേ ;) അഭിപ്രായത്തിന് നന്ദീണ്ടേ
---------
rahul blathur ഇവ്ടെ കണ്ടതില്‍ സന്തോഷം രാഹുല്‍ :)
--------
Pradeep Kumar: പ്രദീപ് മാഷേ സന്തോഷം, കാണാവേ
----------
ഷാജു അത്താണിക്കല്‍ നന്ദി ഷാജു,
--------
s menon സന്തോഷം മാഷേ, അര മണിക്കൂറെടുത്ത് കഷ്ടപെട്ട് ചെറുതിന് വേണ്ടി അഭിപ്രായം എഴുതിയുണ്ടാക്കിയ വലിയമനസ്സിന് നന്ദി :) മലയാളം പതുക്കെ ശരിയായി വന്നോളും. ഈ താത്പര്യം എപ്പോഴും ഉണ്ടായാല്‍ മതി :) അപ്പൊ വീണ്ടും കാണാവേ
-------
mayflowers: നല്ലവാക്കിന് നന്ദി മേയ്‌ഫ്ലവര്‍
-----------
AFRICAN MALLU: മല്ലൂന് നന്ദീണ്ട്ട്ടാ. കാണാം ഇടക്കൊക്കെ :)
*********

kavya.jeen പറഞ്ഞു...

ഈ പറഞ്ഞ കുളവും കുട്ടിക്കാലവും .................. നിങള്‍ ഭാഗ്യവാനാണ് ............. ഞാനെല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങല്‍ക്കുള്ളിലാണ്‌ വളര്‍ന്നത്‌ ............. അതിനാല്‍ വയലില്‍ കൂടി നടന്നട്ടുപോലുമില്ല ............ ഈ തെല്ലാം കാണുമ്പോള്‍ കൊതി തോന്നുന്നു ............. ഇനി ആ ഭഗ്യം ഉണ്ടാകില്ല .....

ചെറുത്* പറഞ്ഞു...

അഭിപ്രായത്തിന് നന്ദി കാവ്യ
വയലുകളും കുളവുമൊക്കെ ഇപ്പഴും സുലഭം. കൊതി തീര്‍ക്കാനെങ്കിലും ഒന്നിറങ്ങി നടന്ന് നോക്കെന്നേ :)

*സൂര്യകണം.. പറഞ്ഞു...

..
ഡൊ മ മ മ മ, (അല്ലേ അത് വേണ്ട)
മത്തങ്ങത്തലയാ..

മ്മ്ലാ പോട്ടംസ് വല്‍താക്കി ഇബഡെ നാട്ടാര്‍ക്ക് ഹാജരാക്കണാ കോയാ, ങെ???
ഹ് മം.

ഇങ്ങളീട തകര്‍ക്കണത് നാട്ടാര് പറഞ്ഞിറ്റ് ബേണം ല്ലെ, മ്മ്ലറ്യാന്‍?
!@#%$#^$*&^(%*^)‌^)(%&$%$#@
(ഇപ്പഴാ സമാധാനായെ, ട്രാന്‍സ്ലേറ്റര്‍ വഴിയേ പാര്‍സല്‍ വിടാം ട്ടാ)
..

മുകിൽ പറഞ്ഞു...

അപ്പോ കുളം കലക്കി,ല്ലേ! ഹോ എന്തൊരു കലക്ക്..

ചളിയില്‍ കാല് പുതഞ്ഞ് മുഖവും കുത്തി വീണിടത്ത് നിന്നേണീറ്റിട്ട് "നാനിപ്പൊതന്നെ മീണേനെ" ന്ന് പറഞ്ഞ്...”
ഇതു കുറെ കണ്ടിട്ടും കേട്ടിട്ടുമുള്ളതുകൊണ്ട്, ഒത്തിരി പിടിച്ചു,ട്ടാ.

ചെറുത്* പറഞ്ഞു...

*സൂര്യകണം..: ന്ത്രോ മൂസേ, ഇങ്ങക്ക് ഇന്നച്ചന്‍‍റെ ഫാധ കേറിയാ മ മ മ ശ്ശേ...മരത്തലയാ ? :പ്
പോട്ടത്തേല്‍‍ തൊട്ടാല്‍‍ ജ്ജ് വെവരറിയും കോയ. ങ്‍ഹാ....
താഴെ തന്നത് ആശംസകളാന്ന് മനസ്സിലായി. & സേം റ്റു യു റ്റു :)
-------------
മുകിൽ: ആ..ഹ്, അപ്രതീക്ഷിതമായൊരു വിസിറ്റാണല്ല്.
ഇഷ്ടപെട്ടെന്നറിഞ്ഞതിലെ സന്തോഷം, നന്ദി :)
-------------

jayarajmurukkumpuzha പറഞ്ഞു...

valare manoharamayi paranju...... bhavukangal...........

അജ്ഞാതന്‍ പറഞ്ഞു...

ദേ.. ഇപ്പോള്‍ പുറകോട്ടാണു വായന... ആദ്യമൊക്കെ പഴയ പോസ്റ്റുകളില്‍ കമന്‍റിടാന്‍ ഒരു സഭാകമ്പം ഉണ്ടായിരുന്നു... പ്പോ അത് മാറിവരുന്നുണ്ട്...
ഗംഭീര കലക്കാണല്ലോ കലക്കീത്...
. എന്നെപ്പോലെയുള്ള അക്ഷരപ്പുഴുക്കളെയൊക്കെ പട്ടിണിക്കിടാതെ കുപ്പ നിറച്ചു വച്ചോളൂ... ഇല്ലെങ്കിലവിടെ പട്ടി പെറ്റു കിടക്കും....

ചെറുത്* പറഞ്ഞു...

ഋതു: സഭാകമ്പോ? ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്
ഇബടെ ഈ ഓൺലൈനിലുള്ള ഏറ്റോം വല്യ കാര്യം ഈ പറഞ്ഞ കമ്പം വേണ്ടാന്നുള്ളതല്ലെ. നാലാള് കൂടിയാൽ വാ തുറക്കാത്ത ആളാണ് ചെറുത്, പക്ഷെ ഇവിടെ ഈ സൈബർലോകത്ത് ചെറുത് മഹാപോക്കിരിയാ. അജഗജാന്തരം. 

അജ്ഞാതന്‍ പറഞ്ഞു...

...മ്മള് പുത്യേ ആളല്ലേ.... അതോണ്ടാവും..... ഒരൂസം മ്മളും വല്ല്യ പുല്യാവുംണ്ടാവും... :O

ചെറുത്* പറഞ്ഞു...

അതെ അതെ, വല്യ ഒരു പുല്ലിപുളി!

സുധി അറയ്ക്കൽ പറഞ്ഞു...

ചെറുതേ!!ചെറുത്‌ ചെറുതല്ല.വെല്ല്യക്കാട്ടൻ മുട്ടനാ.

അപ്പൊ ഞാനൊക്കെ കുളം കലക്കിയതൊന്നും കലക്ക് അല്ലാരുന്നു അല്ലേ???ഒരു കിലോമീറ്റർ അകകെയുള്ള രണ്ട്‌ മൂന്ന് കുളക്കരകളിലേക്ക്‌ വെള്ളം വറ്റാറാകുമ്പോൾ ഒരു ട്രിപ്‌ വെക്കും.അഞ്ചാറു പേരു കാണും..ആശാസ്യവും,അനാശാസ്യവും എല്ലാം നടക്കും.വെള്ളം ഉണ്ടെങ്കിൽ ആദ്യം വീശുവലയ്ക്ക്‌ വീശി നോക്കും.കുറേ കാലി വല കോരിക്കഴിയുമ്പോൾ വെള്ളം വറ്റിക്കും.പിന്നെ ഒറ്റാലുമായി ചാടുന്ന ആ ചാട്ടം.
എന്റമ്മോ ..ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ട്‌ ഇതൊക്കെ ഓർമ്മിപ്പിച്ചതിനു നന്ദി.

മീൻപിടുത്തം കഴിഞ്ഞാൽ കുളത്തിനൊക്കെ ചുറ്റും ഹാൻസ്‌ കൂടുകൾ,ബീവറേജ്‌ ബില്ലുകൾ,സർക്കാർ കുപ്പികൾ,വെള്ളക്കുപ്പികൾ ഇതൊക്കെ വട്ടത്തിൽ കിടക്കുന്ന ആ കാഴ്ച .ഓർത്തു കുളിരു കോരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹ! നില്‍‍ നില്‍‍ മിണ്ടീം പറഞ്ഞും പോ ന്നേ.
മിണ്ടാണ്ടെ പോയാല് മങ്കി :(