ബുധനാഴ്‌ച, ഓഗസ്റ്റ് 24, 2011

അരക്കില്ലങ്ങളില്‍ നിന്ന്...!!

രണം വിളികളുമായി റോഡിലൂടെ കടന്നുപോകുന്ന അയ്യപ്പ ഭക്തര്‍. വെളിച്ചം വീഴും മുന്നേ ഈ മഞ്ഞും തണുപ്പും  കുളിരുമൊന്നും വകവക്കാതെ അമ്പലകുളത്തിലേക്കുള്ള പോക്കാണ്. മകരം കഴിയണവരേം കാണും ഇതെല്ലാം.  ഈ മഞ്ഞത്ത് പുറത്തിറങ്ങണ്ടാന്ന് ഉമ്മ പറഞ്ഞതാണ്. ഉമ്മക്കറിയില്ലല്ലോ ഇതിന്‍‌റെ സുഖം.

കൈരണ്ടും നല്ലവണ്ണം കൂട്ടിതിരുമ്മി കക്ഷത്തില്‍ വച്ച്കെട്ടി റോഡിലിറങ്ങി. രാത്രി മഴചാറിയ നനവ്. വഴിയിലെല്ലാം വെളിച്ചം വീഴുന്നേയുള്ളൂ.  അകലെ നിന്നും മിനിമോള് വരുന്നു, ഇന്നല്പം നേരത്തേയാണ് കക്ഷി. എത്ര നേരത്തെയാണെങ്കിലും അതിരാവിലെയുള്ള ഓട്ടത്തില്‍ നിറയെ ആള്‍ക്കാരുണ്ടാവും. കൂടുതലും വാര്‍ക്കപണിക്കാര്‍. ലൈറ്റിട്ട് അതിവേഗം വന്ന് ഒരു ചാറ്റലടിപ്പിച്ച് അവള്‍ കടന്നുപോയി. ബസ്സ് പിടിക്കാനെന്നവണ്ണം ഊടുവഴിയില്‍ നിന്നും രണ്ട് നായ്ക്കലിറങ്ങി അവള്‍ പോയ ദിശയില്‍ ഓടുന്നു.

മണിചേച്ചിയുടെ ചായകടയിലെത്തിയപ്പോഴാണ് മനസ്സിലായത്, സമയം തെറ്റിയത് മിനിമോള്‍ക്കല്ല, വൈകിയത് താനാണ്. സാധാരണ സുകുവും, വറീതേട്ടനും താനുമാണ് ആദ്യം എത്താറ്. ഇതിപ്പൊ ആള് കൂടി. ഇന്നത്തെ വാര്‍ത്താവായന കുളമായത് തന്നെ.

"ആ....ഈ ചെക്കന്‍ അടുത്തൊന്നും ചാവില്ല! വറീതേട്ടന്‍ ദേ ഇപ്പൊതന്നെ ചോദിച്ചേള്ളോ, റഹീമെടുത്ത്വോന്ന്"

"തണുപ്പല്ലേ മണ്യേച്ചേ, പുതപ്പ് മേത്ത്‌ന്ന് മാറ്റാന്‍ തോന്നണില്ല"

"ഇനീം എത്രനാളാടാ നീയീ പുതപ്പിട്ട് തണുപ്പ് മാറ്റണത്, ആ കൊച്ചിനെ വീട്ടില്‍ വിളിച്ച് കൊണ്ടരരുതോ"

പെട്ടു.! ദിവാകരേട്ടന്‍ തന്നെക്കാള്‍ മുന്നേ എത്തിയ കാര്യം ഓര്‍ത്തില്ല. ആളുടെ മുന്നില്‍ സൂക്ഷിച്ച് സംസാരിച്ചില്ലെങ്കിലുള്ള പ്രശ്നം ഇതാണ്. അപ്പുറത്തിരുന്ന് സുകു തന്‍‌റെ മുഖത്ത് നോക്കി 'ഇനിയിപ്പൊ അനുഭവിച്ചോ' എന്നര്‍ത്ഥത്തില്‍ തലയാട്ടുന്നു.

ആളുടെ മുഖത്ത് നോക്കി ചുമ്മാ ഒന്ന് ചിരിച്ചു, "മണ്യേച്ചേ മ്മടെ ചായ"!

ചായകിട്ടാതെ ഇനി തണുപ്പ് മാറാതിരിക്കണ്ടെന്ന ഡയലോഗോടെ ഒന്നരമീറ്റര്‍ ചായ മുന്നില്‍.

ചൂട്ചായ മൊത്തികുടിച്ച് അടുത്തിരിക്കുന്ന വറീതേട്ടന്‍‌റെ കയ്യിലെ പേപ്പറിലേക്ക് ഏന്തിവലിഞ്ഞ് നോക്കുമ്പോഴാണ് അടുത്ത കമന്‍‌റ് "അവള് വന്നാല്‍ പിന്നെ ചെക്കനെ ചായകുടിക്കാനെന്നും പറഞ്ഞ് ഈ സമയത്ത് വിട്വോ, ഒരു ചായകുറയൂലോ മണീ"

അത്രേം നേരം പേപ്പറില്‍ നോക്കിയിരുന്ന വറീതേട്ടന്‍ വായനവിട്ട് സംസാരത്തിലേക്ക് തിരിഞ്ഞു.
"അല്ല റഹീമേ, നിന്‍‌റെ സമുദായക്കാര് വല്യ ബഹളൊക്കെ ഉണ്ടാക്കീട്ട് എന്തായി. അതിനെ കെട്ടണെങ്കി നിങ്ങടെ കൂട്ടത്തില് ചേരണംന്നല്ലേ പറഞ്ഞേക്കണത്"

"അതിന് അവനെവ്ട്യാ മാപ്ലേ കൂട്ടം. പള്ളീം നിസ്കാരോം ഒന്നൂലാതെ ചൊമന്ന കൊടീം കൊണ്ട് നടക്ക്വല്ലേ" മണ്യേച്ചി.

ഇനിരക്ഷയില്ല, ഇവര്‍ക്ക് ഇന്ന് സംസാരിക്കാന്‍ കിട്ടിയ വിഷയം താനാണ്. താന്‍ പോയാലും ഇല്ലെങ്കിലും ഇനിയീവിഷയം കത്തികയറും.

"ഏയ്, അല്പം ഇഷ്ടകേടുണ്ടെങ്കിലും രണ്ട്കൂട്ടരും സമ്മതിച്ചമട്ടാണ്.  അവളുടെ പഠിപ്പൊക്കെയൊന്ന് കഴിയട്ടെ, അപ്പോഴേക്കും വര്‍ക്ക്‌ഷോപ്പും ഒന്ന് വലുതാക്കിയെടുക്കണം, ആ....സമയംണ്ട്" എന്ന് പറഞ്ഞ് എണീറ്റു. സുകുവിനേയും കൂട്ടി കവലയിലെത്തുമ്പോഴേക്കും വഴിയിലെല്ലാം തിരക്ക് വീണുതുടങ്ങിയിരുന്നു.

-------------------

ല്ലാ...ഹു അക്ബര്‍ അല്ലാ.........ഹു അക്ബര്‍
അഷ്-ഹദു അന്‍..ല....ഇലാഹ ഇല്ലള്ളാ........

ബാങ്കിന്‍‌റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. രാത്രിയെന്നോ പകലെന്നോ ഇല്ലാ‍തെ ഓടിതളര്‍ന്ന എ സിയുടെ മൂളലും, ബാങ്കിന്‍‌റെ ഒച്ചയും കൂടിചേര്‍ന്ന് തലച്ചോറില്‍ തുളച്ചുകയറുന്നതുപോലെ. രണ്ടുകൈകൊണ്ടും ചെവി പൊത്തിപിടിച്ചു. ഉറക്കെ മൂളിയും തലയാട്ടിയും എഴുന്നേറ്റു. ഇപ്പൊ തന്‍‌റെ ശബ്ദത്തിന്‍‌റെ മുഴക്കമല്ലാതെ പുറമെ നിന്നൊന്നും കേള്‍ക്കണ്ട.

പരിസരബോധം വന്നപ്പൊ മനസ്സിലൊരു വിങ്ങല്‍ ഉയരുന്നത് അറിഞ്ഞു. കൂടെ സുകുവില്ല,  ലോകവാര്‍ത്തകളില്‍ തുടങ്ങുന്ന പ്രഭാതമോ,  നാട്ടുവഴിയിലെ കുളിരോ തനിക്കുചുറ്റുമില്ല.

താനൊരു സ്വപ്നം കാണുകയാണ്, ഇതിനവസാനം നാട്ടിലെ പ്രഭാതത്തിലേക്കായിരിക്കും താന്‍ ഉണരുന്നത്. അങ്ങനെ ആയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. ഈ ചുരുങ്ങിയ കാലം കൊണ്ട് അത്രമാത്രം വെറുത്തുപോയിരിക്കുന്നു ഇവിടം.

ഒരിക്കലും താന്‍ ആഗ്രഹിച്ചതല്ല ഇത്. സാഹചര്യങ്ങള്‍ ഇവിടെ എത്തിക്കുകയായിരുന്നു എന്ന് വേണം പറയാന്‍. അപ്രതീക്ഷിതമായി ഏറ്റെടുക്കേണ്ടി വന്ന ഉത്തരവാദിത്വങ്ങള്‍. എന്നും കുടും‌ബത്തിലെ നെടുംതുണായി ഉപ്പ ഉണ്ടാകുമെന്ന് കരുതിയിരുന്നു. മതത്തിന്‍‌റെ ചട്ടകൂടിനു പുറത്ത് മനുഷ്യനായി ജീവിക്കാന്‍ ശ്രമിച്ച, ഈശ്വരന്‍ എന്ന ശക്തിയെ മതത്തിന്‍‌റെ പുറം കുപ്പായമില്ലാതെ വിശ്വസിച്ച താന്‍ കാരണം സമുദായം ഒറ്റപ്പെടുത്തിയത് കുടുംബത്തെകൂടിയായിരുന്നു.

നാടറിഞ്ഞ് കൊണ്ടുനടന്നിരുന്ന തന്‍‌റെ പ്രണയം. ഹിന്ദു കുടുംബത്തില്‍ നിന്നുമായിരുന്നിട്ടും അധികം എതിര്‍പ്പുകളൊന്നുമില്ലാതെ വിവാഹം വരെയെത്തിയ ആ ബന്ധവും അവസാനിക്കാന്‍ അധികം നാളുകള്‍ വേണ്ടി വന്നില്ല. ന്യായീകരണങ്ങളും, ക്ഷമാപണങ്ങളും കേട്ട് നില്‍ക്കാനേ കഴിഞ്ഞുള്ളൂ. തന്നോടുതന്നെ വെറുപ്പ് തോന്നിയ നാളുകള്‍. ഉമ്മയുടേയും, അടുത്ത സുഹൃത്തുക്കളുടേയും നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങേണ്ടത് ഇപ്പൊ തന്‍‌റെകൂടി ആവശ്യമാണെന്ന് തോന്നി. വര്‍ക്ക്ഷോപ്പ് കൂട്ടുകാരെ ഏല്പിച്ച് ഇവ്ടെയെത്തിയിട്ട് നാലുമാസമാകുന്നു.

നാലുമാസത്തിനിടയില്‍ താമസിക്കാനിത് അഞ്ചാമത്തെ റൂമാണ്. റൂമിന്‍‌റെ കുറവ് കാരണം ലീവില്‍ പോകുന്നവരുടെ ഒഴിവിലാണ് താമസം. ചെല്ലുന്നിടത്ത് എല്ലാവരുമായി ഒന്ന് പരിചയമാകുമ്പോഴേക്കും മറ്റൊരിടത്തേക്. പല ദേശക്കാര്‍, പല ഭാഷക്കാര്‍, മനം മടുപ്പിക്കുന്ന റൂമിലെ അന്തരീക്ഷം. വല്ലാത്തൊരു അരക്ഷിതാവസ്ഥ.  അനുവാദമില്ലാതെ കടന്നുവന്നവനോടെന്ന പോലെയുള്ള പെരുമാറ്റമാണ് ഓരോറൂമിലും ലഭിക്കുന്നത്. നാടിനേക്കാള്‍ ചേരിതിരിവുകള്‍ ഇവ്ടെയാണെന്ന് തോന്നി.

ആദ്യവരവില്‍ മിക്കവര്‍ക്കും സംഭവിക്കാവുന്നതെന്ന്  കരുതി ഒതുങ്ങികഴിയാന്‍ ശ്രമിച്ചു. പക്ഷേ ഈയിടെയായി എല്ലാത്തിനോടും പ്രതികരിച്ചുപോകുന്നു. നിയന്ത്രിക്കാനാകാത്ത വിധത്തില്‍ ദേഷ്യപെടുന്നു,  കോപംകൊണ്ട് എന്തൊക്കെയോ പുലമ്പുന്നു. മെക്കാനിക്കായി തന്നെ ഇവിടേയും ജോലിയില്‍ പ്രവേശിച്ചെങ്കിലും പുതിയവനെന്ന അവഗണന സ്ഥിരമായപ്പോളാണ് ആദ്യമായി പണിസ്ഥലത്ത് ബഹളമുണ്ടാക്കിയത്. ആ ഒരു അവസ്ഥയില്‍‌ അറിയാതെ സംഭവിച്ചെങ്കിലും  അത് തനിക്കൊരു ധൈര്യമായി.

ഉണ്ണുകയും, ഉറങ്ങുകയും, വിയര്‍പ്പൊഴുക്കി പണിയെടുക്കുകയും ചെയ്യുന്നൊരു വെറും ശരീരം മാത്രമാണ് താന്‍. അതിനുള്ളിലെ മനസ്സും ചിന്തകളും തന്നോടൊപ്പം നില്‍ക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് തോന്നി. പണിക്കിടയിലും, തിരികെ റൂമിലെത്തിയാലും നാട്ടിലെ ചിന്തകളിലൂടെയാകും മനസ്സിന്‍‌റെ സഞ്ചാരം. സുഹൃത്തുക്കളുമായുള്ള നിമിഷങ്ങളും, നഷ്ടപെട്ടുപോയ സൌഭാഗ്യങ്ങളും കരച്ചിലായും ചിരിയായുമൊക്കെ മുഖത്ത് പ്രകടമായികൊണ്ടിരുന്നു.  ടെലിവിഷനിലെ ക്യാമറകണ്ണുകളിലൂടെ കാണുന്ന നാടിനെ ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെ ആസ്വദിക്കുകയായിരുന്നു. അതിന് തടസ്സമായി വന്നവരെയെല്ലാം ചീത്തവിളിച്ചും ഭീഷണിപെടുത്തിയും അടക്കിനിര്‍ത്തുവാന്‍ തനിക്കായി. കോപം നല്ലൊരു ആയുധമാണെന്ന് തിരിച്ചറിവ് .

റൂമില്‍ നിന്ന് ഒഴിഞ്ഞുകൊടുക്കണം എന്ന ആവശ്യവുമായി വന്ന അറബിയും തന്‍‌റെ വാക്കിന്‍‌റെ മൂര്‍ച്ചയറിഞ്ഞു. താനില്ലാത്ത സമയം നോക്കി അനുവാദമില്ലാതെ തന്‍‌റെ സാധനങ്ങള്‍ പുറത്തിറക്കി വക്കുന്നതുകണ്ടപ്പോളാണ് ആദ്യമായി ഒരാളുടെ ദേഹത്ത് കരുത്ത് കാണിച്ചത്. തിരികെ എല്ലാം റുമില്‍‌ വച്ച്  ജോലിസ്ഥലത്ത് പോലും പോകാതെ കാവലിരുന്നു. കൂട്ടം കൂടി തന്നെ പരിഹസിക്കുന്ന കുറേ മുഖങ്ങള്‍. ഒരുമുറിയില്‍ കഴിയുന്ന മറ്റുള്ളവരെല്ലാം തന്നെ പുറത്താക്കാന്‍ നോക്കുന്ന ശത്രുക്കളാണെന്ന തോന്നല്‍. ഉറക്കത്തില്‍‌ പോലും ഇടക്കെഴുന്നേറ്റ് എല്ലാം ഭദ്രമാണെന്നുറപ്പിച്ച് പിന്നേം കിടക്കും. സ്വയരക്ഷക്കായി ഒളിപ്പിച്ച് വച്ചിരുന്ന ആയുധം ഇന്നലെ കാണാനില്ലായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും ഉറക്കമാകുന്നത് വരെയും കാത്തിരിക്കുകയായിരുന്നു. പിന്നെയെപ്പോഴാണ് താന്‍ ഉറങ്ങിയത്. അബദ്ധം സംഭവിച്ചെന്ന തോന്നലില്‍‌ ചാടിയെഴുന്നേറ്റു.

റൂമില്‍ പതിവിലും കൂടുതല്‍ പ്രകാശമുണ്ട്. ചുമരിലെ ക്ലോക്കില്‍ നോക്കിയപ്പോഴാണ്,  എത്രമാത്രം വൈകിയാണ് ഉണര്‍‌ന്നതെന്ന ബോധമുണ്ടായത്. ഇത് പ്രഭാതമല്ല. ളു‌ഹ്‌ര്‍ നമസ്കാരത്തിനുള്ള ബാങ്കായിരുന്നു താന്‍ കേട്ടത്. ഇതിനുമുമ്പൊരിക്കലും നട്ടുച്ചവരെയൊന്നും ഇങ്ങനെ ബോധം കെട്ട് ഉറങ്ങിയിട്ടില്ല. എന്നിട്ടും നല്ല ക്ഷീണം . തലക്കുള്ളിലൊക്കെ ആകെയൊരു തരിപ്പനുഭവപ്പെടുന്നു. റൂമില്‍ മറ്റാരെയും കാണുന്നില്ല. ആരെങ്കിലും വരുന്നതിനുമുമ്പേ മെസ്സില്‍ പോയി അല്പം ഭക്ഷണം കൊണ്ടുവരാം. മുഖം കഴുകി, സാധനങ്ങളെല്ലാം തലേന്ന് വച്ചത്പോലെ തന്നെയുണ്ട് എന്ന് ഉറപ്പുവരുത്തി.

പുറത്തിറങ്ങാന്‍ വാതില്‍‌ ലോക്കാണ്. സാധാരണ രാത്രി മാത്രമേ അത് പൂട്ടാറുള്ളൂ. തന്‍‌റെ കൈവശമുള്ള താക്കോല്‍‌കൂട്ടമെടുത്തു. വാതിലിന്‍‌റെ താക്കോല്‍‌ മാത്രം ആ കൂട്ടത്തില്‍ കാണുന്നില്ല. ഇനിയിപ്പൊ പുറത്തിറങ്ങാന്‍‌ അവരാരെങ്കിലും വരണം. അല്ലാതെ വേറെ വഴിയില്ല. പക്ഷേ തന്‍‌റെ താക്കോല്‍‌കൂട്ടത്തിലെ താക്കോലെവ്ടെ! അത് മാത്രമായി ആരെടുക്കാന്‍. ഇനിയിപ്പൊ  ഇതിനുള്ളില്‍ മനഃപൂര്‍വ്വം പൂട്ടിയിട്ട് പ്രതികാരം തീര്‍ത്തതായിരിക്കുമോ.  വീണ്ടും വീണ്ടും ലോക്കില്‍ പിടിച്ച് തിരിച്ചു നോക്കി. വാതിലില്‍ ആഞ്ഞ് മുട്ടിയാല്‍ ആരെങ്കിലും കേട്ട് വരുമെന്ന് തോന്നി. നേരം വൈകുംതോറും ദേഷ്യവും വിഷമവും കൂടി വരുന്നു. സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. എല്ലാവരോടുമുള്ള പ്രതികാരം ചെയ്യാനുള്ളൊരു ആവേശം. കണ്ണില്‍‌ കണ്ടതും കയ്യില്‍‌ കിട്ടിയതുമെല്ലാം തല്ലിയുടച്ച് കലിയടക്കാന്‍ നോക്കി. സമയം ഒരുപാട് കടന്നുപോയിട്ടും ഒന്നും സംഭവിച്ചില്ല. വിശപ്പുകൊണ്ട് വീണ്ടും തളര്‍ന്നുകിടക്കുമ്പോഴും ആരോടൊക്കെയോ ഉള്ള അടങ്ങാത്ത പകയായിരുന്നു ഉള്ളില്‍.
----------------

(ഒരു സൌഹൃദസംഭാഷണം)

അസലാമലൈക്കും....

വ അലൈക്കുമുസ്സലാം.... എന്തുവാടേയ് രാവിലെ  ഒരു അളിഞ്ഞ ചിരി.

ഹ, നീയൊന്നും അറിഞ്ഞില്ലേ? നിന്‍‌റെ കൂട്ടുകാരനെ പോലീസ് പൊക്കീലോ!

ഏത് കൂട്ടുകാരന്‍? എന്താ സംഭവം

നിന്‍‌റെ പഴയ സഹമുറിയന്‍ ആയിരുന്നില്ലേ ആ പുതീത് വന്ന മെക്കാനിക്ക്. എന്‍‌റെതൊട്ടടുത്ത മുറിയിലെ ലീവ് വേക്കന്‍സിയില്‍ ആയിരുന്നു ഇത്ര നാളും. അവനെ തന്നെ

ആ... അവനോ, പോലീസ് പൊക്കാന്‍ മാത്രം എന്ത് കുരുത്തക്കേടാ അങ്ങേരൊപ്പിച്ചത്?

അവന് വട്ടായിരുന്നെടാ. നല്ല മുഴുത്ത വട്ട്. ആ അതെങ്ങിനാ...... നിന്‍‌റെയൊക്കെ കൂടെയല്ലേ ആദ്യം തന്നെ വന്ന് പെട്ടത്.

കര്‍ത്താവേ, വട്ടോ!! നീ കാര്യായിട്ടാണോ

പിന്നല്ലാതെ, കുറേ നാളായിട്ട് പണിക്ക്യൊന്നും പോണില്ലായിരുന്നൂന്നേ. റൂമില്‍ എല്ലാവന്മാരായും സ്ഥിരം വഴക്കും വക്കാണവും. ആദ്യൊക്കെ നല്ല കോമഡി ആയിരുന്നു. ടീവീലൊക്കെ നോക്കിയിരുന്ന് ചുമ്മാതങ്ങ് ചിരിക്കണത് കാണാം. പിന്നെ കുറേ നേരം ചത്ത പോലെയാവും.  രാത്രിയൊക്കെ ഇരുട്ടത്ത് ഒറ്റക്ക് കിടന്ന് ചിരിതന്നെ ചിരി. പിന്നെ ചിലപ്പോ കരച്ചിലും. നേരത്തെ കിടന്നുറങ്ങും. മറ്റുള്ളോര് കിടന്നാല്‍ പിന്നെ ലൈറ്റിട്ട് ഇരിക്കുവാണത്രെ.

ഇതൊക്കെ വട്ടാണോഡേ!  

ആ..... നിനക്കങ്ങനെ തോന്നില്ല. നീയും ആ കൂട്ടത്തില്‍ പെട്ടതല്ലേ

പോഡേയ് പോഡേയ്

മാത്രല്ല. അവന്‍‌റെ ബെഡ്ഡേലോ സാധങ്ങളിലോ തൊട്ടാല്‍‌ കൊന്ന് കളയും എന്ന് പറഞ്ഞ് കത്തിയും തലയണക്കടില്‍ വച്ചാണത്രേ കുറച്ചായിട്ട് ഉറക്കം. എല്ലാവരും കൂടി ക്യാം‌ബോസിന് കംബ്ലൈന്‍‌റ് കൊടുത്തു. ക്യാം ബോസ് വന്നപ്പൊ ആള്‍ക്കും കിട്ടി നല്ല മുട്ടന്‍‌തെറി. അതോടെ കാര്യത്തിനൊരു തീരുമാനമായി.
ഇന്നലെ മറ്റുള്ളോരൊക്കെ പല റൂമിലാ രാത്രി ഉറങ്ങീത്. അവനെ അകത്തിട്ട് പൂട്ടി, പുറത്ത് സെക്യൂരിറ്റിയേം നിര്‍ത്തീരുന്നു. എന്ത് ബഹളായിരുന്നു അകത്ത്. ഉച്ച കഴിഞ്ഞ് പോലീസ് വന്നപ്പൊ റൂമിലുള്ള സകല സാധങ്ങളും വാരി വലിച്ചിട്ടിരിക്കണു. രണ്ട് കമ്പ്യൂട്ടറും ടീവീം ഒക്കേം പോയി. എന്തായാലും ആളെ ക്യാന്‍സല്‍ ചെയ്യാന്‍ പറഞ്ഞു കമ്പനിയോട്. രണ്ട് ദിവസത്തിനുള്ളില്‍ കേറ്റി വിടുമായിരിക്കും.

അപ്പൊ ഒരാത്മാവുകൂടി ഇവ്ടുന്ന് രക്ഷപെട്ടു. 

ഹ്മം.....അതെയതെ, ഒടുക്കത്തെ രക്ഷപെടലായിപോയി. 

അള്ളാ കാക്കട്ടെ. കാണാം ബായ്!
****************************

സിന്ദഗീമേം യെ ഫസ്റ്റാമത്തെ കഥാശ്രമം. 
ഉള്ള മരുന്നൊക്ക് നിറച്ച് തിരി കൊളുത്തുന്നു.  
ഒന്ന്  ചീറ്റുവെങ്കിലും ചെയ്താല്‍, അല്പം പുകയെങ്കിലും കണ്ടാല്‍ നോം കൃതാര്‍ത്ഥനായി.  

 ലേലുഅല്ലു, ലേലുഅല്ലു, ലേലുഅല്ലൂ...കൊല്ലരുത്! :(

81 അഭിപ്രായങ്ങള്‍:

Hashiq പറഞ്ഞു...

ചെറുതെ, കൊല്ലുന്നില്ല. ഒറ്റപ്പെടുന്നവന്റെ മാനസികാവസ്ഥ, അത് നന്നായി പറഞ്ഞു. പ്രവാസികള്‍ക്കിടയില്‍ ഇത് പോലെ ധാരാളം വട്ടന്‍മാര്‍ കാണും ‍(അതിനെ വട്ടെന്നു വിളിക്കാമോ എന്നറിയില്ല) . കന്നികഥ സ്വന്തം കഥയല്ലല്ലോ അല്ലെ?
<< നാടിനേക്കാള്‍ ചേരിതിരിവുകള്‍ ഇവ്ടെയാണെന്ന് തോന്നി<< കുറച്ചൊക്കെ സത്യാമാണ്

Lipi Ranju പറഞ്ഞു...

ചെറുതെ, എനിക്കിഷ്ടായി കഥ. ഫസ്റ്റാമത്തെ കഥാശ്രമമാണെന്ന് പറയില്ലാട്ടോ.. :)
പക്ഷേ ഒരു സംശയം, ഇതിപ്പോ ആരാ കഥ പറഞ്ഞെ ! റഹീമാണോ ? ആളുടെ കണ്ണിലൂടെ ആണ് കഥയെന്നു കരുതിയാ വായിച്ചേ, അപ്പൊ പോലീസ് പിടിച്ചോണ്ട് പോയതു അയാളെയല്ലേ? , അങ്ങനെയെങ്കില്‍ അവസാനം വേറെ രണ്ടുപേര്‍ ! അവര്‍ ആരാ ? എന്റെ വായനയുടെ കുഴപ്പമാണോ ? ഏതായാലും ഒന്നൂടെ വായിച്ചു നോക്കട്ടെട്ടോ..

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

മൂന്ന് തലങ്ങളിലൂടെ പറഞ്ഞു പോയ കഥ.
നാട്ടിലെ നല്ല കാലവും, സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാത്ത പ്രവാസം, പിന്നെ മാനസിക വിഭ്രാന്തിയുടെ മൂന്നാം ഘട്ടം.
ആദ്യത്തെ രണ്ട് ഭാഗവും വളരെ നന്നായിട്ടുണ്ട്. അതേ രീതിയില്‍ തന്നെ കഥ തുടരാമായിരുന്നു എന്ന് തോന്നുന്നു
പുറത്ത് നിന്നും ഒരാള് വന്നു പറഞ്ഞു ബാക്കി കഥ. ലിപി സൂചിപ്പിച്ച പോലെ അവിടെയാണ് അവ്യക്തത വന്നത് എന്ന് തോന്നുന്നു.
ഇനി ഇത് ഇങ്ങിനെ തന്നെയാണോ പറയേണ്ടത് എന്ന് എനിക്കറിയില്ല :-).
പക്ഷെ വായിക്കാന്‍ രസമുണ്ട്. ആശംസകള്‍

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ചെറുതേ കന്നി കഥ ഇഷ്ടായി..ഒറ്റപ്പെടുന്നവന്റെ വേദന നമ്മള്‍ പ്രവാസികളുടെ അത്രയും ആരും അനുഭവിച്ചു കാണില്ല അല്ലെ? കഥ പറയുമ്പോള്‍ ഇപ്പോഴും ഒരാളുടെ കണ്ണിലൂടെ പറയുന്നത് അല്ലെ നല്ലത്...ആ അവസാനത്തെ സംഭാഷണങ്ങള്‍ ഒരു ഏച്ച് കെട്ടല്‍ പോലെ തോന്നി..അതിനു പകരം രഹീമിലൂടെ തന്നെ കഥ അവസാനിപ്പിച്ചാല്‍ കുറച്ചൂടെ ഭംഗിയായേനെ എന്ന് എന്റെ പൊട്ടാ ബുദ്ധിയില്‍ തോന്നുന്നു:-)
ബ്ലോഗ്‌ മൊതലാളി ചെറുത്‌ ഇപ്പൊ കഥാകാരന്‍ കൂടിയായി അല്ലെ !! അപ്പൊ വീണ്ടും കാണും വരെ വണക്കം..

സീത* പറഞ്ഞു...

ചെറുതിന്റെ ചെറിയ വലിയ കഥ ഒത്തിരി ഇഷ്ടായി..കഥ വഴങ്ങുന്നുണ്ട് ട്ടോ...വ്യത്യസ്തമായ ശൈലി ഇഷ്ടായി...വായനക്കാരനെ ചിന്തിപ്പിച്ച് ആസ്വദിപ്പിക്കുന്ന അവതരണം...പ്രമേയവും അസ്സലായി...ചില ജീവിതങ്ങളിങ്ങനേയും പൊലിയാറുണ്ട്...ഒന്നും ഒന്നും ആയിത്തീരാതെ..ആശംസകൾ..

ചെറുത്* പറഞ്ഞു...

ഹാഷിക്ക് : ആദ്യ അഭിപ്രായത്തിനും കൊല്ലാതെ വിട്ടതിനും പെരുത്ത് നന്ദീണ്ട്. കന്നികഥ സ്വന്തം കഥയല്ല. പക്ഷേ കഥക്കാസ്പദമായ സംഭവത്തിന്, ആദ്യത്തെ മൂന്നാഴ്ച റഹീമിന്‍‌റെ സഹമുറിയനായചെറുത് സാക്ഷിയായിരുന്നു എന്ന്‍ മാത്രം. അപ്പൊ കാണാംട്ടാ.
----------
Lipi Ranju: വണക്കം വക്കീലേ. എന്തായാലും വായനയുടെ അല്ല, പ്രശ്നം കഥയുടെ തന്നെ. അവസാനം വീണ്ടും ചായക്കടയിലെ സംസാരത്തില്‍ അവസാനിപ്പിക്കാം എന്നായിരുന്നു പ്ലാന്‍. പിന്നെ മാറ്റി, കാരണം ആദ്യഭാഗം മാത്രമായിരുന്നു സൃഷ്ടി. മറ്റെല്ലാം ഓര്‍മ്മകള്‍ ആയിരുന്നു. അവസാനഭാഗം റഹീമിനെ അറിയാമായിരുന്ന രണ്ട് പേര്‍ തമ്മിലുള്ള സംഭാഷണവും. ന്നാലും ഇഷ്ടപെട്ടൂന്ന്‍ പറഞ്ഞൂലോ. ലത് മതി. നന്ദി ലിപി.
----------
ചെറുവാടി: പറഞ്ഞത് മനസ്സിലാകുന്നുണ്ട്. അവസാനിപ്പിക്കല്‍ എപ്പഴും ഒരു പ്രശ്നം തന്നെയാ. ഒരു ആവേശത്തില്‍ വലിഞ്ഞ്കേറി കഥയുടെ മുകളിലെത്തിയപ്പോഴാ താഴെ ഇറങ്ങാന്‍ അറിയില്ലാന്ന് മനസ്സിലായേ. പിന്നെ ഒറ്റചാട്ടം ആയിരുന്നു. ;) നന്ദി ചെറുവാടി. കാണാവേ.
--------------
ഒരു ദുബായിക്കാരന്‍: ഒന്നും പറയണ്ട ഷജീറേ, എല്ലാം പെട്ടെന്നായിരുന്നു. ഇതും ഓര്‍മ്മ എന്ന ലേബലില്‍ വരേണ്ടതായിരുന്നു. പിന്നെ അറ്റ കൈക്ക് ഒരു കാച്ചാ കാച്ചി. ഇഷ്ടപെട്ടൂന്നറിഞ്ഞതില്‍ സന്തോഷം. ഏച്ച് കെട്ടലുകള്‍ ചൂണ്ടി കാണിച്ചതിനും വായനക്കും നന്ദീണ്ട്. :)
--------------
സീത*: ചെറുതിന്‍‌റെ ചെറിയ വലിയ........ ഇങ്ങനൊക്കെ നീട്ടണോ സീതേ. ഹ്ഹ്ഹ് ഇഷ്ടപെട്ടൂന്നറിഞ്ഞതില്‍ ഫയങ്കര സന്തോഷംണ്ട്. വായനക്കും നല്ലവാക്കുകള്‍ക്കും നന്ദീട്ടാ. കാണാം :)
-----------------

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

കന്നികൊയ്ത്തിൽ തന്നെ അധികം പതിരില്ലാതെ നല്ല വിളവ് നേടിയതിനാൽ കഥാകാർഷികത്തിൽ ഒരു കർഷകശ്രീ കിട്ടാനുള്ള എല്ലാചാൻസും കാണുന്നുണ്ട് കേട്ടൊ ചെറുതേ...

കലി പറഞ്ഞു...

കഥയുടെ പേരും കഥയുമായി നീതി പുലര്‍ത്തുന്നു.. നല്ല പേര്...

ഇതിനവസാനം നാട്ടിലെ പ്രഭാതത്തിലേക്കായിരിക്കും താന്‍ ഉണരുന്നത്. അങ്ങനെ ആയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. ഈ ചുരുങ്ങിയ കാലം കൊണ്ട് അത്രമാത്രം വെറുത്തുപോയിരിക്കുന്നു ഇവിടം.

നല്ല കഥ ... പൊരുത്തപെടാനാവാത്ത പറിച്ചു നടീലുകള്‍....

African Mallu പറഞ്ഞു...

കഥ വായിച്ചു വന്നപ്പോള്‍ എനിക്കും ചെറിയ കണ്ഫ്യൂഷന്‍ തോന്നി .പക്ഷെ ഒന്ന് കൂടി വായിച്ചപ്പോള്‍ ശരിയായി .എനിക്ക് തോന്നുന്നത് കഥയുടെ അവസാനം ആണ് ചെറിയ കല്ല്‌ കടി .പക്ഷെ ചെറുത്‌ പറഞ്ഞ പോലെ കഥയുടെ മുകളില്‍ വലിഞ്ഞു കയറിയാല്‍ താഴെ ഇറങ്ങാനാണ് പാട് .അത് ചെറുതിന് മാത്രമല്ല വലിയ എഴുത്തുകാര്‍ക്ക് പോലും അങ്ങനെതന്നെ .അത് കൊനടല്ലേ പല പ്രസിദ്ധരുടെ കഥ വായിക്കുമ്പോ വാലും മൂടും തിരിയാത്തത് .അത് പക്ഷെ ആരും ചോദിക്കില്ല ,ചോദിച്ചാ നമ്മള് വിവരം ഇല്ലാത്തവര് ആവില്ലേ ..എന്തായാലും കൊള്ളാം കേട്ടോ

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

നല്ല കഥ ആണ് കേട്ടോ... രഹീമിനെ പരിചയം ഉള്ളവരില്‍ കൂടി ഉള്ള സംഭാഷണത്തില്‍ കൂടി കഥയെ അവസാനിപ്പിച്ചത് നന്നായി എന്ന് തോന്നുന്നു..

എല്ലാ അഭിനന്ദനങ്ങളും..

കൊമ്പന്‍ പറഞ്ഞു...

ഒറ്റ പെടലില്‍ മനസ്സിനെ പിടിച്ചു കുലുക്കിയ ആകുലതകളിലൂടെ വരികള്‍ കടന്നുപോയി
സഹജീവി യുടെ ട്രജടി യിലും കോമഡി കാണുന്ന മര്‍ത്ത്യ നിഷാദ ,ഉഖങ്ങളെയും വരച്ചു കാട്ടി
ചെറുതേ... വലിയ ആശംസകള്‍

Unknown പറഞ്ഞു...

"അതിന് അവനെവ്ട്യാ മാപ്ലേ കൂട്ടം. പള്ളീം നിസ്കാരോം ഒന്നൂലാതെ ചൊമന്ന കൊടീം കൊണ്ട് നടക്ക്വല്ലേ" മണ്യേച്ചി.
(ഇങ്ങനെയുള്ള സംഭാഷണങ്ങള്‍ക്ക് കര്‍ത്താവിന്റെ(യേശുവല്ലാട്ടാ) ശരീരചലനങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ കഥ സുന്ദരമാകും-ടിപ്സിന് മുട്ടായി തരണം ട്ടാ, ഹിഹി)

ഇനി കഥയിലേക്ക്,
ആദ്യഭാഗം, ഒരു സാധാരണ കഥയ്ക്ക് വേണ്ടുന്നത് എല്ലാം ഉണ്ട്, കഥ വഴങ്ങുമെന്നര്‍ത്ഥം. രണ്ടാം ഭാഗം, പെട്ടെന്നവിടേക്ക് കടക്കുമ്പോള്‍ ശ്രദ്ധിക്കാനുണ്ട്, മൂന്നാം ഭാഗത്തും അത്തരം ശ്രദ്ധ വേണം. അവസാനഭാവും നന്നായി, പക്ഷെ ഒരു സൗഹൃദസംഭാഷണ എന്നൊക്കെ വിശദീകരിക്കാതെ തന്നെ വായനക്കാരിലെത്തിക്കാന്‍ കഴിയും.

എഴുതിത്തെളിയട്ടെ..
ആശംസാസ്..
(നമ്മടെ ഒരു കുഞ്ഞഭിപ്രായമാണേ, കൊല്ലരുത്!!)

ഏപ്രില്‍ ലില്ലി. പറഞ്ഞു...

മാഷേ..ഫസ്റ്റു കഥ എന്നൊക്കെ പറഞ്ഞത് വെറുതെയല്ലേ? :-)നല്ല എഴുതാന്‍ പറ്റുന്ന ആളാണെന്നു വായിച്ചാലറിയാം. കഥ കൊള്ളാം.

അനശ്വര പറഞ്ഞു...

ആദ്യ കഥയാണോ ഇത്?!! അപ്പൊ ഇനിയുള്ള കഥകളൊക്കെ വായിക്കാനായി കാത്തിരിക്കുന്നു..
ശ്ശൊ അങ്ങിനെ ഒരു കഥാകാരന്‍ കൂടി പിറന്നു വീണു! എനിക്ക് മധുരം കിട്ടീല്ലാ ട്ടൊ.

ഇനി കഥ...വായനാസുഖം ഉണ്ടായിരുന്നു. ഒട്ടും ബോറടിപ്പിച്ചില്ല. പക്ഷെ,ഒന്നൂടെ എഡിറ്റ് ചെയ്യേണ്ടിയിരുന്നു എന്ന് തോന്നി. തികഞ്ഞ അവ്യക്തത കഥയില്‍ ഉണ്ട്. അത് കഥാകാരന്‍ കമന്റില്‍ വിശദീകരിച്ചപ്പോഴാണ്‌ കുറച്ചൂടെ മനസ്സിലായത്. രണ്ടാം ഭാഗം സൂപ്പറ് ട്ടൊ. അയാളുടെ മാനസികാവസ്ഥ എത്ര മനോഹരമായാണ്‌ ചെറുത് അവതരിപ്പിച്ചിരിക്കുന്നത്! മനോഹരം. മൂന്നാം ഭാഗം വേറെ രണ്ടു പേരുടെ സംഭാഷണാമാണെന്ന് മനസ്സിലാവും വിധം കഥ അവതരിപ്പിക്കാരുന്നു എന്നൊരു എളിയ അഭിപ്രായം. മൂന്നാം ഭാഗത്തോടെ കഥക്ക് നല്ലൊരു ഭാവം കൈവന്നു. ഇനി ആദ്യ ഭാഗം..എന്റെ അഭിപ്രായത്തില്‍ മറ്റ് രണ്ട് ഭാഗങ്ങളോളം നന്നായില്ല എന്നാണ്‌ എനിക്ക് തോന്നിയത്. ആദ്യ ഭാഗത്ത് റഹീം എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിയ സ്ഥിതിക്ക് മറ്റ് ഭാഗങ്ങളിലും ഇടക്ക് ആ പേര് ഉപയോഗിച്ചിരുന്നെങ്കില്‍ ഈ അവ്യക്തത മാറിയേനേ എന്ന് തോന്നി ട്ടൊ..

കമന്റിന്റെ നീളം കൂടിപ്പോയോ? അച്ചായാ നല്ല തുടക്കമാണേ..ഇനിയും ഇനിയും കഥകള്‍ പ്രതീക്ഷിക്കുന്നു.. അതാ ഇത്രയും പറഞ്ഞത്. ആശംസകളോടെ, അനശ്വര..

ദൃശ്യ- INTIMATE STRANGER പറഞ്ഞു...

ചെറുതേ നന്നയി കേട്ടോ

ചെറുത്* പറഞ്ഞു...

മുരളീമുകുന്ദന്‍: നന്ദി ബിലാത്തിക്കാരോ. ആദ്യത്തെ ആയതോണ്ട് ധൈര്യായി പോസ്റ്റി. അടികിട്ടൂലെന്നുറപ്പല്ലേ :)
----------
കലി(veejyots): നന്ദി മാഷേ. എന്തെഴുതിയാലും പേര് ഒരു പ്രശ്നാവാറുണ്ട്. ഇത് കൊള്ളാം‌ലേ
----------
AFRICAN MALLU: രണ്ട് വട്ടമൊക്കെ വായിക്കാന്‍ കാണിച്ച ക്ഷമക്ക് കൊടുക്കണം മാര്‍ക്ക്. നന്ദീണ്ട് മല്ലു. കഥ മാത്രല്ല, ചെറുതിന് എന്തെഴുതിയാലും അവസാനിപ്പിക്കല്‍ ഒരു ചടങ്ങ് തന്നാ. പറയാനായാലും :(
----------
Vല്ലേജ്മാന്‍: റഹിമിന്‍‌റെ ചെയ്തികള്‍ മറ്റുള്ളവര്‍ എങ്ങനെ കണ്ടിരുന്നതെങ്ങനെ എന്നാണ് പറയാനുദ്ദേശിച്ചത്. നല്ലവാക്കുകള്‍ക്ക് നന്ദി ഗ്രാമീണാ. കാണാം :)
----------
കൊമ്പന്‍: ആ പറഞ്ഞതൊക്കെ അതിന്‍‌റെ തീവ്രതയില്‍ വരികളാക്കാന്‍ പറ്റിയിട്ടില്ലെന്നറിയാം. എങ്കിലും പറഞ്ഞു. നന്ദി കൊമ്പാ, വായനക്കും അഭിപ്രായത്തിനും.
----------
നിശാസുരഭി: അതൊരു നല്ല ടിപ്സാണ് നിശാസുരഭി. നന്ദീണ്ട്. പിന്നെ കഥ, അതിന് ശ്രദ്ധമാത്രം പോരല്ലോ, കഴിവൂടെ വേണ്ടെ!. അതിന്‍‌റൊരു കുറവ് മാത്രേ ള്ളൂ. ഇത് വരെ വായിച്ചവര്‍ക്കൊക്കെ ഡൗട്ടിച്ചപ്പോ കൂട്ടിചേര്‍ത്തതാ "സൗഹൃദ സംഭാഷണം" ന്ന്. വരവിനും വായനക്കും ഉപദേശങ്ങള്‍ക്കും പെരുത്ത് നന്ദീണ്ട്. മുട്ടായീം! :)
----------
ഏപ്രില്‍ലില്ലി: ഹ,വെര്‍തെയല്ലാന്ന്, അതാണ് സത്യം വിശ്വസിക്കൂ പ്ലീസ് ;) വായനക്ക് നന്ദി ലില്ലി. കാണാം
----------
അനശ്വര: ആദ്യഭാഗം കഴിഞ്ഞാല്‍ പിന്നെ റഹീമിന്‍‌റെ ചിന്തകളാണ് കൂടുതലും, അവ്ടെ പേര് ഉപയോഗിക്കണത് ശരിയാണോ! അവസാന ഭാഗം ഒരു പോരായ്മ തന്നെ. എങ്ങനെയെങ്കിലും അവസാനിപ്പിച്ചാ മതിയെന്നായിരുന്നു:( ഇനിയൊരിക്കല്‍ എഴുതുവാണേല്‍ ഇപ്പൊ ഈ പറഞ്ഞതൊക്കെ ഉപകാരപെടും. ശ്രദ്ധിക്കാം അനശ്വര. വായനക്കും വിശദമായ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്കും വല്യ നന്ദീട്ടാ.

പിന്നേയ്.. പിറന്ന് വീണവരോട് മധുരം ചോദിക്കണത് കഷ്ടാണേ. ഒകെ, ആവശ്യള്ളത് എടുത്തോ, അല്പം ആ നിശാസുരഭിക്കും കൊട്. ആഘോഷായിക്കോട്ടെ ;)
----------
INTIMATE STRANGER: ട്ടേങ്ക്യൂ കേട്ടോ. കാണം :)
**************

keraladasanunni പറഞ്ഞു...

ഒറ്റപ്പെടല്‍ സൃഷ്ടിക്കുന്ന മാനസീകസംഘര്‍ഷം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്

A പറഞ്ഞു...

കഥ ശരിക്കും ആസ്വദിച്ചു. ആദ്യ കഥ തന്നെ ഇങ്ങിനെ
വ്യത്യസ്തമായ ശൈലിയില്‍ അവതരിപ്പിക്കാനായി എന്നത്
ചില്ലറക്കാര്യമല്ലല്ലോ. എന്ന് വെച്ചാല്‍ ഇനിയുമാവാം.
റഹീമിന് അവസാനം ശരിക്കും സമനില തെറ്റിയിരുന്നു
എന്ന് മനസ്സിലായി. അതിലേക്കു നയിച്ച ബാഹ്യ സമ്മര്‍ദ്ധങ്ങള്‍
ഭംഗിയായി തന്നെ കഥയില്‍ വിവരിക്കപ്പെടുന്നു.
most of us are the products of circumstances.
it can make you or break you.
ഭാവുകങ്ങള്‍.

jayanEvoor പറഞ്ഞു...

നന്നായെഴുതി.
എനിക്ക് കൺഫ്യുഷനൊന്നും തോന്നിയില്ല.
അഭിനന്ദനങ്ങൾ!
കൂടുതൽ എഴുതൂ; തെളിമയേറും.
(പിന്നെ,
കഥയവസാനിപ്പിക്കൽ ഒരു കഥകൃത്തിനും അത്ര എളുപ്പമല്ല!)

Vipin K Manatt (വേനൽപക്ഷി) പറഞ്ഞു...

അദ്യമേ പറയട്ടേ,കഥ എനിക്ക് ഒത്തിരിയങ്ങ് ഇഷ്ടപെട്ടു...വായനക്കാരനെ കഥയിലേക്ക് ആകർഷിക്കുന്ന വിധത്തിൽ തുടക്കം മനോഹരമായിരുന്നു,അതാണു ഒരു കഥയുടെ വലിയ വിജയം എന്ന് എനിക്ക് തോന്നുന്നു.... പിന്നീട് റഹീമിന്റെ മാനസികാവസ്ഥ വളരെ നന്നായി പറഞ്ഞു...അവസാന ഭാഗം മറ്റു രണ്ടു പേരുടെ സംഭാഷണത്തിലൂടെ അവതരിപ്പിച്ചതിനോട് ഞാൻ യോജിക്കുന്നു...റഹീമിന്റെ ചിന്തയിൽ അയാൾക്ക് മാനസികമായി പ്രശ്നമില്ല..അപ്പോൾ അയാളിലൂടെ പറയുക സാധ്യമല്ല..പിന്നെ മുകളിൽ പറഞ്ഞ പോലെ “സംഭാഷണം” എന്ന തലക്കെട്ട് കൊടുക്കാതെ തന്നെ പറയാമായിരുന്നു....:)

ഫസ്റ്റാമത്തെ കഥ ഇങ്ങനെയാണെങ്കിൽ..ഇനിയങ്ങോട്ട് തകർക്കും ട്ടോ ചെറുതേ..:)

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

ചെറുതേ..... വലിയ ആശംസകൾ..

വര്‍ഷിണി* വിനോദിനി പറഞ്ഞു...

ഒരു കഥയ്ക്കോ എഴുത്തിനോ പ്രത്യേക ചിട്ടകളോ നിയമങ്ങളോ വേണമെന്ന അഭിപ്രായകാരിയെ അല്ല ഞാന്‍...വായനാ സുഖം തരുന്നതെന്തും നിയ്ക്ക് ഇഷ്ടാ..
നിയ്ക്ക് അത് കിട്ടി...സന്തോഷായി ട്ടൊ.


നിയ്ക്ക് കൊരങ്ങത്തി ആവണ്ടാ, അതോണ്ട് മിണ്ട്യേതാണ്‍ ട്ടൊ..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

valare nannayi ezhuthiyirikkunnu.......... bhavukangal.......

Kattil Abdul Nissar പറഞ്ഞു...

പ്രവാസിക്ക് വേദനയുടെ കഥയെ പറയാനുള്ളൂ. നന്നായി

- സോണി - പറഞ്ഞു...

പലര്‍ക്കും തോന്നിയ അവ്യക്തത എനിക്ക് തോന്നിയില്ല (അപ്പോള്‍ അതെന്റെ കുഴപ്പമാവണം, അല്ലെ?)

ആദ്യഭാഗം വായിക്കുമ്പോള്‍ അയാളെ റൂമില്‍ പൂട്ടിയിട്ടു എന്നുമാത്രം മനസ്സിലാവും. രണ്ടാംഭാഗത്തേ കാര്യങ്ങള്‍ എങ്ങനെയാണെന്ന് മറ്റൊരാളുടെ ആംഗിളില്‍നിന്ന് അറിയാനാവൂ. മറ്റേതുരീതിയില്‍ ഇത് അവതരിപ്പിക്കാമായിരുന്നു എന്നറിയില്ല, വിമര്‍ശിച്ച ആരും അത് പറഞ്ഞുകണ്ടില്ല. അവിടെ ഒരു നറേഷന്‍ പറ്റില്ല, സംഭാഷണം അല്ലാതെ, അപ്പോള്‍....?

ഒരു പരീക്ഷണം എന്നനിലയില്‍, കഥ ഓക്കേ. ആദ്യഭാഗം കൂടുതല്‍ നന്നായി, തുടക്കവും. പിന്നീട് ഭാഷ ചിലയിടങ്ങളില്‍ തട്ടിത്തടഞ്ഞുപോയ പോലെ തോന്നി. കഥയില്‍ 'താന്‍', 'തനിക്ക്' എന്നുള്ള വാക്കുകള്‍ കഴിയുന്നത്ര കുറയ്ക്കുക. അതിനു വാചകഘടന മാറ്റേണ്ടിവരും, അപ്പോള്‍ കൂടുതല്‍ നന്നാവുകയും ചെയ്യും. പലയിടത്തും മുഴുവന്‍ സെന്റന്‍സ് എന്ന വാശി കാണിക്കാതെ ഇടയ്ക്ക് സ്ട്രോക്സ്‌ മാത്രം കൊടുത്തു നോക്കൂ. സംഭാഷണഭാഗം കൂടുതല്‍ നന്നായിത്തോന്നി.

എന്നാലും ചെറുതേ, ഇയാള്‍ക്ക് നര്‍മ്മം ആണ് കൂടുതല്‍ വഴങ്ങുക. ഈ പരീക്ഷണം വല്ലപ്പോഴും മതി, ഒരു ചേഞ്ചിന്.

dilshad raihan പറഞ്ഞു...

assalamu alikkum
enikk othiri ishttayi

manas nirajja abhinadhanagal
allahu anugrahikkatte

raihan7.blogspot.com

ചെറുത്* പറഞ്ഞു...

keraladasanunni: വായനക്കും നല്ലവാക്കുകള്‍ക്കും നന്ദീട്ടോ. കാണാം :)
------------
Salam: ശൈലിയില്‍ വ്യത്യസ്തത എന്നൊക്കെ കേക്കുമ്പൊ ഒരു കുളിര്. ഹ്ഹ് പറ്റിപോയി. എന്ന്വച്ച് ഇതേല്‍ പിടിച്ചങ്ങ് സ്ഥിരാക്കുവൊന്നൂല. ഇത് ചുമ്മാ ജസ്റ്റ് ഫോറേ ഹൊറര്‍ പോലെ ;) അഭിപ്രായത്തിന് നന്ദീണ്ട് ഭായ്.
------------
jayanEvoor: നല്ലവാക്കുകള്‍ക്ക് നന്ദി ഡോക്ടര്‍. അവസാന വരി കണ്ടപ്പഴാ ആശ്വാസായേ. എല്ലാരും അങ്ങനാണെന്നറിഞ്ഞപ്പോ... ;)
------------
വേനൽപക്ഷി: വേനല്‍ പക്ഷിയുടെ അഭിപ്രായം വായിച്ചപ്പോ, ഇനിയങ്ങോട്ട് കഥയെഴുതി തകര്‍ക്കാനുള്ളൊരു ആവേശം തോന്നണു ;) അവസാന ഭാഗം എഴുതുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നത് തന്നെയാണ് പക്ഷി പറഞ്ഞത്. വായനക്കും ഈ പ്രോത്സാഹനത്തിനും തോനെ നന്ദീട്ടാ :)
------------
പൊന്മളക്കാരന്‍: ആശംസകള്‍ നന്ദിയോടെ സ്വീകരിക്കുന്നു :)
------------
വര്‍ഷിണി*: വര്‍ഷിണിക്ക് വായനാസുഖം നല്‍കിയ പോസ്റ്റിടാന്‍ കഴിഞ്ഞതില്‍ ചെറുത് കൃതാര്‍ത്ഥനാണ് :) മങ്കി ആവാതിരിക്കാന്‍ മിണ്ടീതാലെ. ഉം ഉം..!! നന്ദീണ്ട് ട്ടാ.
-----------
jayarajmurukkumpuzha: വരവിന് നന്ദി ജയേട്ടാ. വായിച്ചിട്ടില്ലെന്ന് ചെറുതിനുറപ്പാ. മുപ്പത്തിയഞ്ച് സെക്കന്‍‌റുകൊണ്ട് വായിച്ച് തീര്‍ന്നെങ്കില്‍ അതത്ഭുതം തന്നെ. കാണാവേ :)
-----------
Kattil Abdul Nissar: പ്രാവാസികള്‍ പലപ്പോഴും അങ്ങനായിപോയി, ഹ്മം..! വായനക്കും അഭിപ്രായത്തിനും നന്ദീട്ടോ.
--------------
- സോണി - : പരീക്ഷണകഥ അവ്യക്തതയില്ലാതെ മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം. മുമ്പ് പറഞ്ഞത് പോലെ റഹീമിന്‍‌റെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി ചായക്കടയിലെ വര്‍ത്തമാനം പശ്ചാത്തലമാക്കാം എന്നൊരു ചിന്ത ഉണ്ടായിരുന്നു. പിന്നീടത് മാറ്റി. എന്നാലും അത് മറ്റൊരു സംഭാഷണത്തിലല്ലാതെ എങ്ങനെ അവതരിപ്പിക്കും എന്ന് ഇപ്പോഴും പിടിയില്ല. പിന്നെ “താന്‍, തന്‍‌റെ, തനിക്ക്” എന്നീ പ്രയോഗങ്ങള്‍. ആദ്യം ഓരോ വാചകത്തിലും അതുണ്ടായിരുന്നു. അവസാനത്തെ എഡിറ്റിംങ്ങിലാ അതിന്‍‌റെ വൃത്തികേട് ശ്രദ്ധയില്‍ പെട്ടത്. കുറേ മാറ്റി മറിച്ചെഴുതി ഈ പരുവാക്കി പോസ്റ്റി. ഇപ്പഴും പലയിടത്തും അത് മുഴച്ച് നില്‍ക്കുന്നുണ്ടല്ലേ. ഹ്മം.. അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി സോണി. കാണാം.
--------------
dilsha : വ അലൈക്കുമുസ്സലാം ദില്‍‌ഷ. വായനക്കും അഭിപ്രായത്തിനും, അനുഗ്രഹങ്ങള്‍ക്കും നന്ദി :)
**************************

sreee പറഞ്ഞു...

റഹിം എന്ന കഥാപാത്രത്തിന്റെ അവസ്ഥ വ്യക്തമായി പറയുന്നു .സഹതാപവും കുറച്ചു വിഷമവും അയാളോട് തോന്നിപ്പോയി.(അവ്യക്തതയൊന്നും തോന്നിയതേ ഇല്ല :).) നല്ലൊരു വായന സമ്മാനിച്ചതിനു നന്ദി ചെറുതെ .

ഋതുസഞ്ജന പറഞ്ഞു...

കഥ ഒത്തിരി ഇഷ്ടായി..നല്ല അവതരണം

ശ്രീ പറഞ്ഞു...

നന്നായി അവതരണം...

Njanentelokam പറഞ്ഞു...

ചെറുതോയ്,
കഥ വായിച്ചു.നന്നായിട്ടുണ്ട് ട്ടാ.എഴുത്തിന്റെ കാര്യത്തില്‍ ചെറുത് അല്ലെങ്കിലും ഒരു പുലിയാണ്.
ഒരു പുല്ലിപുളി(കടപ്പാട്:ഉറ്റ അപരിചിത)
നല്ല അവതരണം.അവസ്ഥകള്‍ മാറി വരുന്നതിനെയും മനുഷ്യന്റെ നിസ്സഹായാവസ്ഥയും നന്നായി അവതരിപ്പിച്ചു.അല്ലെങ്കില്‍ തന്നെ ദേഷ്യം വന്നു സമനില തെറ്റാത്തവര്‍ ആരാ കാണുക.ആ സമനില തിരിച്ചു കിട്ടാതിരുന്നാലോ?
ആശംസകള്‍ ....

അലീന പറഞ്ഞു...

നല്ല ശ്രമം..നല്ല കഥ ..നന്നായിട്ടുണ്ട് ..ഇനിയും എഴുതു -സസ്നേഹം അലീന

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഈ പോസ്റ്റ്‌ കാണാന്‍ വൈകി.
ഇത് വരെ ഞാന്‍ കാണാത്ത ഒരു പ്രത്യക ശൈലി തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിച്ചു.
മൂന്നു ഘട്ടങ്ങള്‍ മൂന്നു കാഴ്ചകളും മൂന്നു വ്യത്യസ്ത അനുഭവങ്ങളും ആയി തോന്നി. ഒന്നിനോന്നു ബന്ധമില്ലായികയും എന്നാല്‍ ചേരും പടി ചേരുന്നതും.
ഇനി ആ ചെറുത്‌ എന്ന പേര് ചേരില്ല. വലുത് എന്നാക്കിയാല്‍ നന്നാവും.

kochumol(കുങ്കുമം) പറഞ്ഞു...

നന്നായി ഏഴുതീട്ടോ............. ഇത് ആദ്യ കഥയാണെന്ന് പറഞ്ഞാല്‍ എനിക്ക് അതിശയമാണ്‌ട്ടോ .........എന്ടെ ആദ്യ പോസ്റ്റ്‌ കണ്ടു ഞാന്‍ തന്നെ കണ്ണ് തള്ളി ഇരിക്കയാ .........അപ്പൊ പിന്നേ വായിച്ചവര്‍ അടിക്കാതെ വിട്ടത് ഭാഗ്യം ......

ഫൈസല്‍ ബാബു പറഞ്ഞു...

ഒരു കഥ എന്ന നിലയില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടായി ..ഇടവേളയ്ക്കു ശേഷം വന്ന നല്ല പോസ്റ്റു !!
എന്നാലും തമാശ നിറഞ്ഞ കമന്റുകളും നര്‍മ്മം നിറഞ്ഞ പോസ്റ്റുകളുമായി ചെറുത് ഇവിടെയൊക്കെ തന്നെ കാണുമല്ലോ ല്ലേ !!!

Aneesh Puthuvalil (അനീഷ്‌ പുതുവലില്‍) ) പറഞ്ഞു...

കഥയുടെ സഞ്ചാരഗതി ഇഷ്ടമായ്‌...വിധിയും അതിണ്റ്റെ തമാശകളും ക്രൂരതകളും.....

Anil cheleri kumaran പറഞ്ഞു...

സംഗതികൾ നന്നായിട്ടുണ്ട്.

ചെറുത്* പറഞ്ഞു...

sreee: നല്ലവായന ലഭിച്ചെന്നറിഞ്ഞതില്‍ സന്തോഷം. നന്ദി ശ്രീ :)
--------------
ഋതുസഞ്ജന: നന്ദീണ്ട് നന്ദി :)
--------------
ശ്രീ: നന്ദി മാഷേ, കാണാം.
--------------
ഞാന്‍: രണ്ടാം വരവിലും ഈ വഴി ഓര്‍മ്മിച്ച ഞാനിന് (ഇപ്പൊ നാരദരാ അല്യോ ;) പ്രണാമം. പുല്ലിപുളി എന്ന പ്രയോഗം ശ്ശി രസിച്ച്, ആ ബ്ലോഗ് വായിച്ചേപിന്നെ ഈ ഒരു വാക്ക് നാക്കേന്ന് പോവാതായിരിക്കണു. അപ്പൊ വായനക്കും അഭിപ്രായത്തിനും നന്ദീ.
--------------
അലീന: നന്ദി അലീന, കാണാം. സസ്നേഹം-ചെറുത്*
--------------
ഇസ്മായില്‍ കുറുമ്പടി (തണല്‍): വായനക്കും, നല്ലവാക്കുകള്‍ക്കും നന്ദീണ്ട് തണലേ. ഇച്ചിരി വൈകിയാലും വന്നൂലോ, അതന്നെ സന്തോഷം :) പിന്നെ പേര്, ലതേല്‍ തൊട്ട് കളിക്കൂലാട്ടാ. കാണാം!
--------------
kochumol(കുങ്കുമം): ബൂലോകത്തില്‍ തന്നെ ആദ്യായാ കുങ്കുമത്തെ കാണണത്. അതും ഇവിടെ. സന്തോഷം ണ്ട് :) കഥ ആദ്യത്തെ തന്നെ, അതിലതിശയൊന്നും വേണ്ട. പിന്നെ അടി, അത് വഴിയേ കിട്ടിക്കോളും. വെയ്റ്റൂ ;)
--------------
faisalbabu: കഥ ഇഷ്ടപെട്ടൂന്നറിഞ്ഞതിലെ സന്തോഷം അറീക്കണൂട്ടാ. തമാശയില്ലെങ്കിലും കമന്‍‌റുകളും, വല്ലപ്പോഴുമൊരു പോസ്റ്റുമായി ചെറുതിവ്ടൊക്കെ തന്നെ കാണുവേ :)
--------------
അനീഷ്‌ പുതുവലില്‍: നന്ദി അനീഷ്, ഈ വരവിനും വായനക്കും, അഭിപ്രായത്തിനും.
--------------
കുമാരന്‍ | kumaran: താങ്ക്യു താങ്ക്യു താങ്ക്യു :)
*****************

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

ചെറുതെ, ആദ്യത്തെ കഥാ പരിശ്രമം എന്ന നിലയിൽ നന്നായി സ്കോർ ചെയ്തിട്ടുണ്ട്. അവതരണരീതിയുടെ പുതുമ പ്രത്യേകം ശ്രദ്ധേയമാണ്.

നല്ല മാനസികാരോഗ്യമുണ്ടായിരുന്ന ആൾ വട്ടനായി മാറാൻ തക്കതായ വിധത്തിൽ ഗുരുതരമായിരുന്നു അയാൾക്ക് പ്രവാസകാലത്ത് അനുഭവിക്കേണ്ടി വന്ന പ്രതിസന്ധികൾ എന്ന് വായനക്കാരനെ വേണ്ടത്ര ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് എന്ന് അഭിപ്രായമില്ല. പരത്തിപ്പറയുന്നതിനോടുള്ള വിമുഖതയാൽ ആറ്റിക്കുറുക്കാൻ നോക്കിയപ്പോൾ സംഭവിച്ച പ്രശ്നമാകാം അത്.

ചെറുത് കഥയിൽ ഇനിയും കൈ വെയ്ക്കേണ്ടതാണ്. അടുത്ത രചനയെ കാത്തിരിക്കുന്നു.

ആശംസകൾ.

ആസാദ്‌ പറഞ്ഞു...

എന്തൊക്കെയോ എവിടെയൊക്കെയോ കൊള്ളുന്നു.. ചിലയിടങ്ങളില്‍ മനസ്സില്‍ നീറ്റല്‍ ഉണ്ടാകുന്നുവെങ്കിലും , ചിലപ്പോഴൊക്കെ ആലിപ്പഴം പെയ്യുന്ന മഴയും ഉണ്ട്.. എന്റെ ജീവിതത്തിലെ ചില ദിവസങ്ങള്‍ ഞാന്‍ വീണ്ടും കണ്ടു.. ആശംസകള്‍

rasheed mrk പറഞ്ഞു...

ചെറുത്‌ ഇക്ക നന്നായിട്ടുണ്ട് അവതരണ ശൈലി നന്നായിട്ടുണ്ട് ..
എന്റെ പുതിയ ബ്ലോഗ്‌ " പൊല്ലാപ്പായ സുന്നത് കല്യാണം " വായിക്കാന്‍ മറക്കല്ലേ .. http://apnaapnamrk.blogspot.com/

ബൈ റഷീദ്‌ മോന്‍ എം ആര്‍ കെ

Yasmin NK പറഞ്ഞു...

ഇപ്പഴാ കണ്ടത്ട്ടൊ. നന്നായിട്ടുണ്ട് കഥ. ഒന്നൂടെ ശ്രമിച്ചാല്‍ ഇനിയും നന്നാക്കാം. അവസാനത്തെഭാഗത്ത് സൌഹൃദസംഭാഷണം
എന്ന് പ്രത്യേകം തിരിക്കാതെ അതും കൂടെ കഥയില്‍ തന്നെ ചേര്‍ത്താലോ. ഒരു കഥ പറയുമ്പോള്‍ കുറെയൊക്കെ വായനാക്കാരനു ആലോചിക്കാന്‍ വിടാം.

അപ്പൊ ആശംസകള്‍..

ajith പറഞ്ഞു...

എന്താന്നറിയില്ല..എനീക്ക് വായിച്ചിട്ട് ഒരു കണ്‍ഫ്യൂഷനും തോന്നീല്ല. റഹീമിന്റെ ചിന്തകളിലൂടെ കഥ വികസിപ്പിച്ച ടെക്ക്നിക്ക് ഇഷ്ടപ്പെട്ടു. സൌഹൃദസംഭാഷണം എന്ന സംഭവമില്ലാതെ തന്നെ ആ സംഭാഷണത്തിലേയ്ക്ക് വായനക്കാരെ നയിക്കാന്‍ കഴിയുമായിരുന്നല്ലോ. ( നാട്ടില്‍ നിന്ന് വരുന്നവരില്‍ ചിലര്‍ ഇങ്ങിനെ അബ് നോര്‍മല്‍ ആയി തീരുന്നത് പല സമയത്തും കണ്ടിട്ടുണ്ട് ഈ നീണ്ട പ്രവാസകാലത്തില്‍. പിറകില്‍ എത്രയെത്ര കാരണങ്ങളാവാം..അല്ലേ)

priyag പറഞ്ഞു...

എന്റെ നാട്ടില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട് . പക്ഷെ കഥാനായകന്‍ ചെയ്തിരുന്ന ജോലി വാര്‍ക്ക പ്പണി ആയിരുന്നു. ഗള്‍ഫിലെ ജോലിഭാരം അയാളെ ഒരു മാനസിക രോഗി ആക്കി മാറ്റി . പോയി മൂന്നു മാസങ്ങള്‍ക്ക് ശേഷം തിരികെ വന്നു. പക്ഷെ ഇപ്പോള്‍ ഒരു കുഴപ്പവുമില്ല . നാട്ടിലെ ജോലിക്ക് പോകുന്നു . കുടംബമായി നന്നായി ജീവിക്കുന്നു. . കഥ നന്നായി. എനിക്ക് അറിയാവുന്ന ഒരു അനുഭവമായപ്പോള്‍ ഒരു വേദന എവിടെയോ ......

ബ്ലാക്ക്‌ മെമ്മറീസ് പറഞ്ഞു...

ന്‍റെ ചെറുതെ ....നേരം കിട്ടണില്ല .........ഉടന്‍ തിരിച്ചു വരും .....ചില കളികള്‍ കാണിക്കാനും ചിലത് പഠിപ്പിക്കാനും

ഒറ്റയാന്‍ പറഞ്ഞു...

ചെറുതേ,
പുതുമയുള്ള അവതരണശൈലി. നന്നായിട്ടുണ്ട്‌.

സ്വപ്നത്തില്‍നിന്നും നാട്ടിലെ പ്രഭാതത്തിലേക്ക്‌ ഉണര്‍ന്നെങ്കിലെന്ന്‌ കൊതിച്ച ഒരുപാടു ദിവസങ്ങള്‍.....

ആശംസകള്‍.

ശ്രീ പറഞ്ഞു...

മോശമായില്ല

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

blogil film awards paranjittundu..... vannu abhiprayam parayumallo?

അനശ്വര പറഞ്ഞു...

HAPPY x'MAS

ബെഞ്ചാലി പറഞ്ഞു...

ഇതൊക്കെയല്ലെ പ്രവസ ജീവിതത്തിന്റെ അബുഭവക്കുറിപ്പുകൾ...

പട്ടേപ്പാടം റാംജി പറഞ്ഞു...

ഇപ്പോഴാണ് വായിക്കുന്നത്. കഥ നന്നായിരിക്കുന്നു. വലിയ കണ്ഫ്യൂഷനൊന്നും എനിക്ക് അനുഭവപ്പെട്ടില്ല. മൂന്ന് തലങ്ങളെ മൂന്നായി തന്നെ പറഞ്ഞിരിക്കുന്നു. ഒരു പ്രയാസത്ത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റൊന്നിലേക്ക്‌ കൂപ്പുകുത്തിയപ്പോള്‍ അവിടത്തെ മാനസികാവസ്ഥ നന്നായി തന്നെ പറഞ്ഞു, ശരിക്കും ഒരു മനോരോഗിയെന്നു മറ്റുള്ളവര്‍ക്ക് തോന്നാവുന്ന സംഭവങ്ങള്‍. അതിന് ഒരു ചെറിയ വെറുപ്പ്‌ കുടെയുള്ളവര്‍ക്ക് തോന്നിയാല്‍ കാര്യം എളുപ്പവും..ആദ്യം എന്ന് പറഞ്ഞാലും നല്ല അവതരണം.

Unknown പറഞ്ഞു...

:) :)
മുങ്ങ്യ?

Satheesan OP പറഞ്ഞു...

ഇങ്ങനെ ആണ് അപ്പൊ ഭ്രാന്തന്മാര്‍ ഉണ്ടാകുന്നതല്ലേ .??
നല്ല ആശയം ..നന്നായി അവതരിപ്പിച്ചു ..
ഇനിയും നന്നാക്കാന്‍ ശ്രമിക്കൂ ..ആശംസകള്‍ ..

shujahsali പറഞ്ഞു...

വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 29000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
http://i.sasneham.net

http://i.sasneham.net/main/authorization/signUp?

ചെറുത്* പറഞ്ഞു...

പള്ളിക്കരയില്‍, ആസാദ്‌ , mrk, മുല്ല, അജിത്തേട്ടന്‍‍, priyag , ബ്ലാക്ക്‌ മെമ്മറീസ്, ഒറ്റയാന്‍, ശ്രീ, jayarajmurukkumpuzha, അനശ്വര, ബെഞ്ചാലി , പട്ടേപ്പാടം റാംജി, നിശാസുരഭി , Satheesan .Op, സസ്നേഹം............വരവിനും, വായനക്കും, അന്വേഷണാശംസകള്‍ക്കും, പരസ്യത്തിനും എല്ലാറ്റിനുമായി ഒറ്റവാക്കില്‍‍ നന്ദീട്ടാ :)

മുകിൽ പറഞ്ഞു...

ആത്മ കഥ എഴുതാന്‍ തന്റേടം കാണിക്കുമോ മനുഷ്യര്‍?
കുഴപ്പമില്ല, ചെറുതെ.. ഇനിയും പോരട്ടെ കഥകളും കാര്യങ്ങളും. അപ്പോ ഓള്‍ ദ ബെസ്റ്റ്,ട്ടാ.

Unknown പറഞ്ഞു...

kollam

ajith പറഞ്ഞു...

നാമൂസിന്റെ പോസ്റ്റിലെ ഒരു കമന്റ്റിന്റെ വാല് പിടിച്ച് ഇങ്ങോട്ട് പോന്നതാണ്. കുറെ നാളായല്ലോ കണ്ടിട്ട്. ചെറുതൊന്ന് വലുതായിക്കണ്ടിട്ട് വേണം കണ്ണടയ്ക്കാന്‍....എന്നാപ്പിന്നെ തൊടങ്ങ്വല്ല്ലേ...?

Akbar പറഞ്ഞു...

പ്രണയം, എതിര്‍പ്പ്, നിരാശ, അതിന്റെ കൂടെ പ്രവാസത്തിലെ അസ്ഥിരതയില്‍ നിന്നുടലെടുത്ത മാനസിക സംഘര്‍ഷം, ഒടുവില്‍ ഭ്രാന്തനെന്ന വിധിയെഴുത്തു. ഇങ്ങിനെ കഥാനായകന്‍റെ വിവിധ ജീവിത ഘട്ടങ്ങളെ അവതരിപ്പിച്ചതില്‍ കാണിച്ച സൂക്ഷ്മത പോസ്റ്റിനെ മികച്ച നിലവാരത്തിലെത്തിച്ചു.

നല്ല പ്രമേയവും ആഖ്യാനവും നല്ല വാനയിലേക്ക് നയിച്ച്‌. കാണാന്‍ വൈകി. എങ്കിലും ചെറുതിന് ആശംസകള്‍.

ചെറുത്* പറഞ്ഞു...

മുകിൽ: ഊതല്ലെ മുകിലെ ഊതല്ലെ. പാവം ചെറുത്*, വരവിനും വായനക്കും. ലത്ട്ടാ. നന്ദി :)
-----------
sunil maloor: ഹൊ, ദിദാരിത്, സിംഹകുട്ടികളൊക്കെ കുപ്പയിലൊ!!! മീ ധന്യനായി സുനിലണ്ണാ. :)
----------
ajith: അജിഭായ്, നന്ദീണ്ട്. ഇവ്ടൊക്കെ കാണുംന്ന് കരുതണു. അങ്ട് ക്ലച്ച് പിടിച്ചിട്ടില്യ. ലതാ. ;)
----------
Akbar: നല്ലവാക്കുകള്‍‍ക്ക് നന്ദി അക്ബര്‍‍ക്ക. കാണാം :)

സീത* പറഞ്ഞു...

കുപ്പയിൽ പുത്യ മാണിക്യം ഒന്നും ആയില്ല്യേ ചെറുതേ...ചുമ്മാ എഴുതൂന്ന്...

അജിത്തേട്ടന്റെ കമന്റിനു താഴെ ഒരൊപ്പ്.. :പ്പ്

(((( ഞാനോടീഈഈഈഈഈഈഈഈഈഈഈഈ))))

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............

Unknown പറഞ്ഞു...

താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി. കഥപ്പച്ച..( വലിയ കഥയൊന്നുമില്ല...! )..എങ്കിലും അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി .. എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് ) :))

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍......... ... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ ...... തുമ്പ പൂക്കള്‍ ചിരിക്കുന്നു........ വായിക്കണേ............

പി. വിജയകുമാർ പറഞ്ഞു...

ഇതിനു പുതുമയുണ്ട്‌. .
നന്നായി അവതരിപ്പിച്ചു, സുഹൃത്തേ.

റിനി ശബരി പറഞ്ഞു...

ആദ്യമായിട്ടാണേട്ടൊ ഇവിടെ .. ചെറുതേ ..
പ്രവാസം നല്‍കുന്ന ദുരിതങ്ങള്‍ ...
ഒറ്റപെട്ടു പൊകുന്നവന്റെ മനൊവ്യാപാരം ..
മനസ്സ് ഇഷ്ടത്തില്‍ നിന്നും നിര്‍ബന്ധപൂര്‍വം
മടങ്ങുമ്പൊള്‍ , എല്ലാം നഷ്ടപെട്ടവന്റെ വ്യഥ ...
ഒരിത്തിരി സ്നേഹവും , കാഴ്ചകളും കൊതിച്ചവന്റെ
വിരഹാദ്രമായ രാവുകള്‍ തീര്‍ത്ത തുരുത്ത് ..
മൂന്നു തലങ്ങളിലൂടെ മനസ്സ് പറഞ്ഞ രീതീ ..
ഇഷ്ടായീ .. ഈ നോവിന്റെ പ്രതലം ..
" ഹൃദ്യമായ ഓണാശംസ്കള്‍ സഖേ "

ബെഞ്ചാലി പറഞ്ഞു...

നന്നായിട്ടെഴുതി. അഭിനന്ദനം

ശ്രീ പറഞ്ഞു...

പ്രവാസികളുടെ മനസ്സ് കണ്ടറിഞ്ഞ് എഴുതിയ പോസ്റ്റ്.

നന്നായെഴിതി, ആശംസകള്‍ മാഷേ

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ദണ്ഡകാരണ്യം പറഞ്ഞു...

മനോഹരം

pravaahiny പറഞ്ഞു...

ഒരു പ്രവാസിയുടെ ഒറ്റപ്പെടല്‍ വളരെ നന്നായി പറഞ്ഞു. തലക്കെട്ടും അനുയോജ്യമായി . സ്നേഹത്തോടെ പ്രവാഹിനി

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

ഇതൊരു വെറും കഥയല്ല എന്നറിയാം . എത്രയോ സംഭവങ്ങൾ ഇതേപോലെ ..ഒരു പ്രവാസിയുടെ ചുറ്റുവട്ടത് ..

ഞാനും കണ്ടിട്ടുണ്ട് ഇതേപോലെ ഒരു അനുഭവം . വീട്ടില് നിന്നും ഭാരയും അമ്മയും തമ്മിൽ വഴക്കുണ്ടാക്കി എന്ന എഴുത്തുവന്ന ദിവസം മനസ്സിന്റെ താളം തെറ്റിയ ഒരുവനെ ..പിന്നീട് ദിവസങ്ങള് മാനസികരോഗാശുപത്രിയിൽ കഴിഞ്ഞ ശേഷം നാട്ടിലേക്കു കയറി പോയ ഒരു സുഹൃത്തിനെ ..

നന്നായി എഴുതി ..എല്ലാ ആശംസകളും

സീത* പറഞ്ഞു...

വനവാസം കഴിഞ്ഞോ :പ്പ്

Mohamed Salahudheen പറഞ്ഞു...

Greetings!

ബഷീർ പറഞ്ഞു...

വന്നതായി അടയാളപ്പെടുത്തുന്നു.വായിച്ച് അഭിപ്രായിക്കാനായി വരും !

Salim kulukkallur പറഞ്ഞു...

ഈ വേദന പറഞ്ഞാല്‍ തീരില്ല...പിന്നല്ലേ എഴുതിയാല്‍ ! പറഞ്ഞു കൊടുക്കുമ്പോള്‍ ആ വേദന കേള്‍ക്കുന്നവനു പകര്‍ന്നു കിട്ടുന്നെങ്കില്‍ അത് തന്നെയാണ് എഴുത്ത് ...! നന്നായി..ആശംസകള്‍...!

ബഷീർ പറഞ്ഞു...

വായിച്ചു.. മനസിരുത്തി വായിച്ചു.. നല്ല അവതരണം.. മനസിലൊരു വിങ്ങൾ ബാക്കിയാക്കി വായിച്ച് തീർത്തു..

ശ്രീ പറഞ്ഞു...

ഇപ്പോ കമന്റുകളില്‍ മാത്രമേ കാണുന്നുള്ളല്ലോ.

എഴുത്തു നിര്‍ത്തിയോ ? ;)

ചെറുത്* പറഞ്ഞു...

നന്ദീണ്ട്….എല്ലാവർക്കും ണ്ട്!
കുറച്ച് വർഷങളുടെ ഇടവേളയിൽ ഇവിടെ വന്നവർക്കും, ചെറുതിനെ ഓർത്തവർക്കും, അഭിപ്രായങൾ അറിയിച്ചവർക്കും….അങനങ്ങനെ…..എല്ലാവർക്കും. നന്ദി!

ശ്രീ: കുപ്പയിൽ എറിയാൻ പാകത്തിനുള്ള ചവറുകൾ ഒന്നും വരണില്യ. എഴുതണതൊക്കെ ഭീകര സാഹിത്യം (?) ആകുമ്പൊ കുപ്പേലെറിയാൻ പറ്റൂലല്ലൊ ;) അതോണ്ട് എഴുത്ത് വേണ്ടെന്ന് വച്ചേക്കുവാരുന്നു. ങാഹ്…..നോക്കട്ട് ന്തേലും കുത്തികുറിക്കാൻ പറ്റുവോന്ന്!

പ്രവാഹിനി: നമ്മളൊരിക്കൽ മീറ്റിയിട്ടുണ്ട് ;) ഓർക്കുന്നൊ?

സീത*: വനവാസം മതിയാക്കീതല്ലാന്നെ, ചുറ്റുമുണ്ടായിരുന്ന വനമൊക്കെ നശിച്ച് പോയതാ. അത്രേം ണ്ട് ഐശ്വര്യം. നിങളും രാമനും പുറത്തിറങ്യാ? ങെ!

സുധി അറയ്ക്കൽ പറഞ്ഞു...

കൈരണ്ടും നല്ലവണ്ണം കൂട്ടിതിരുമ്മി കക്ഷത്തില്‍ വച്ച്കെട്ടി റോഡിലിറങ്ങിഽ////
ഒന്നരമീറ്റര്‍ ചായ മുന്നില്‍.ഽ////
ഇത്രയും വായിച്ചപ്പോൾ ഞാൻ കൺഫ്യൂഷ്യസ്‌ ആയി.ഇനി വായിക്കുന്നത്‌ കണ്ണൂരാന്റെ കല്ലിവല്ലിയെങ്ങാനുമാണോ.??
ബാക്കി വായിച്ചപ്പോൾ നല്ല വിഷമം തോന്നി.
പ്രവാസിയുടെ ദുരവസ്ഥ നന്നായി അവതരിപ്പിച്ചു

അജ്ഞാതന്‍ പറഞ്ഞു...

വല്ല്യച്ചനു ഇതൊക്കെ എഴുതുവാനുള്ള ബുദ്ധി എവിടെനിന്നു കിട്ടി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹ! നില്‍‍ നില്‍‍ മിണ്ടീം പറഞ്ഞും പോ ന്നേ.
മിണ്ടാണ്ടെ പോയാല് മങ്കി :(