വെള്ളിയാഴ്‌ച, മേയ് 27, 2011

ജോപ്പന്‍..!!

മധ്യകേരളത്തിലെ ഇടത്തരം നസ്രാണി ഫാമിലി സെറ്റപ്പിലാണ് നമ്മുടെ കഥാനായകന്‍ ജോപ്പന്‍‌റെ തിരുപിറവി‍. പള്ളി കപ്യാരായ അന്തോണ്യേട്ടന്‍‌റേം മോളിചേച്ചീടേം ഒറ്റമകന്‍‍.

കെട്ട് കഴിഞ്ഞ് നാലഞ്ച് വര്‍ഷത്തോളം ജൈവ വളവും, ഇംഗ്ലീഷ് മരുന്നുകളും മാറി മാറി പ്രയോഗിച്ചും, പറ്റാവുന്ന പള്ളീലൊക്കെ നേര്‍ന്നും, നേര്‍ച്ചയിട്ടുമൊക്കെ കിട്ടിയ പൊന്നും കുടമായിരുന്നു ജോപ്പന്‍ എന്ന ഓമനപേരില്‍ അറിയപെട്ടിരുന്ന ജോസഫ്. ഒറ്റപുത്രന്‍ എന്നപരിഗണന കാരണം, ഒലക്കക്ക് എന്നല്ല ഓലകൊണ്ട് പോലും ഒന്ന് കിട്ടാനുള്ള ഭാഗ്യം അവനില്ലാതെ പോയി.

ഇന്ന് നമ്മുടെ കഥാനായകന്‍ വളര്‍ന്നങ്ങ് മുട്ടനായി. മുട്ടനായെന്ന് വച്ചാല്‍, സ്വഭാവം കൊണ്ടൊരു മുട്ടനാട്. ഒരു കഥാനായകനാകാനുള്ള പ്രായമൊന്നും ആയിട്ടില്ല ജോപ്പന്. കഴിഞ്ഞ കുംഭത്തിലൊമ്പത് വയസ്സ്. അത്രേള്ളൂ. വയസ്സിനനുസരിച്ചുള്ള വിവരം ജോപ്പനില്ലെങ്കിലും വണ്ണത്തിന്‍‌റെ കാര്യത്തില്‍ ജോപ്പന് അപാര മൂപ്പായിരുന്നു.

ഒരു മിനി ഓര്‍മ്മ മാര്‍ബിള്‍സ് ഷോറൂം തുറന്നാല്‍ അതില്‍ മോഡലാവണം എന്നതാണ് ജോപ്പന്‍‌റെ അം‌മ്പീഷന്‍ എന്ന് തോന്നിപോകും രൂപം കണ്ടാല്‍. ഒറ്റ ചാട്ടം ചാടിയാല്‍ ജോപ്പന്‍‌റെ സിക്സിന്‍‌റെ പാക്കുകളും, ജസ്റ്റിലെ മസില്‍സും നാലോ അഞ്ചോ തവണ കുലുങ്ങി കുലുങ്ങി നില്‍ക്കണം. അതില്‍ കുറഞ്ഞാല്‍ മോളിചേച്ചിക്ക് പിന്നെ ആകെ പരവേശം. ന്‍‌റെ കുഞ്ഞിന് കൊടുക്കണതൊന്നും ദേഹത്ത് പിടിക്കണില്ലെന്നുള്ള ആധി.

അമിത വണ്ണവും, പോഴത്തരവും, വിശിഷ്യ കയ്യിലിരുപ്പും കാരണം മറ്റ്  കുട്ടികള്‍ ജോപ്പനെ കൂടെ കൂട്ടാന്‍ ധൈര്യം കാണിക്കാറില്ല.  അതുകൊണ്ട് തന്നെ ഒഴിവുസമയങ്ങളില്‍ അപ്പനൊപ്പം ജോപ്പനും പള്ളിയിലാകും.  തോട്ടത്തിലും പറമ്പിലും അടുക്കള ഭാഗത്തുമൊക്കെയായി എന്തേലും കുരുത്തകേടൊപ്പിച്ച് ജോപ്പനും കാണും.

കാര്യം പള്ളി കപ്യാരുടെ മകനാണെങ്കിലും, ഇടവകക്കാര് മുഴുവനും ജോപ്പനെ അറിയാന്‍ തുടങ്ങിയത് ഈ അടുത്താണ്.


രാവിലെ പള്ളിപണിയും തീര്‍ത്ത് പോകാന്‍ നേരം ജോപ്പന്‍ അന്തോണി ചേട്ടനെ വട്ടം പിടിച്ചു. പള്ളി പറമ്പിലെ പേരമരം അതില്‍ കായ്ച്ച് നില്‍ക്കുന്ന വലിയൊരു പേരക്ക. ജോപ്പനത് വേണം. അതും പറഞ്ഞ് ജോപ്പന്‍ പറമ്പിലേക്കോടി. പിന്നാലെ ചെന്ന അന്തോണ്യേട്ടന്‍ കണ്ടത് മതിലുപണിക്ക് ഇറക്കിയ ഇഷ്ടികകട്ടകള്‍ പേരമരത്തിന് ചുറ്റും തകര്‍ന്ന് കിടക്കുന്നു.‍ രാവിലേ തൊട്ടേയുള്ള ജോപ്പന്‍‌റെ അദ്ധ്വാനം. എന്നിട്ടും രക്ഷയില്ലാതെ പേരമരോം പിടിച്ച് കുലുക്കികൊണ്ട് അപ്പനേം നോക്കി നിസ്സഹായനായി നില്‍ക്കുന്ന ജോപ്പന്‍

പേരക്ക വീഴ്ത്താന്‍ ജോപ്പനെടുക്കുന്ന റിസ്ക് കണ്ടിട്ടോ, അതോ....വിട്ടാലവന്‍ ചിലപ്പൊ പേരമരം തന്നെ പിഴുതെടുക്കുമെന്ന് തോന്നിയിട്ടോ എന്നറിയില്ല, ഷെഡ്ഡീന്നൊരു പഴയ മരകസേരയും വാക്കത്തിയും എടുത്ത് അന്തോണ്യേട്ടന്‍ രംഗത്തിറങ്ങി.

കസേരയില്‍ കയറി വാക്കത്തിക്ക് ആഞ്ഞൊന്ന് വീശി.

ഇല്ല; എത്തണില്ല. അല്പം കൂടി ഉയരം വേണം.

അപ്പന്‍ സല്പുത്രനെ തന്നെ ആശ്രയിച്ചു. അപ്പനെ താങ്ങാനുള്ള ഭാരം ആ ശരീരത്തിലുണ്ടെന്നറിഞ്ഞാകാം, മുറുക്കനെ പിടിച്ചോളോട്ടാ....എഴുന്നേക്കല്ലേട്ടാ എന്ന ഉപദേശൊക്കെ കൊടുത്ത്  ജോപ്പനെ കസേരയിലിരുത്തി.

കസേരകയ്യില്‍ ചവിട്ടിനിന്ന്, ഒരുകാല്‍കൊണ്ട് പിന്നിലേക്ക് ചാരുന്ന ഭാഗത്ത് ഊന്നിയുയര്‍ന്ന് കയ്യിലെ വാക്കത്തികൊണ്ട് ഒറ്റ തട്ട്!!

ഈ..................ശോ..............യേ.............!!!!!!!!!!!!!!!

അപ്പനാരേയോ വിളിക്കുന്നത് കേട്ടെങ്കിലും  താഴെവീണ പേരക്കയുംകൊണ്ടുള്ള ഓട്ടത്തിനിടയില്‍ ജോപ്പനതൊന്നും കാര്യമാക്കി എടുത്തില്ല.


പിറ്റേന്ന് കപ്യാരെ കാണാതെ വീട്ടില്‍ ചെന്നപ്പോള്‍ മോളിചേച്ചി വാതില്‍ തുറന്നു. പുറകില്‍ രണ്ടു കയ്യും കൂപ്പിപിടിച്ച് അന്തോണിചേട്ടന്‍

സാധാരണ അച്ചന്മാര്‍ക്കാണല്ലോ സ്തുതി കൊടുക്കുന്ന ഏര്‍പ്പാട് എന്ന് മനസ്സില്‍ കരുതിയെങ്കിലും കൈകൂപ്പി നില്‍ക്കുന്ന കണ്ടപ്പൊ ഫ്രീയായി ഞങ്ങളും കൊടുത്തു:

“ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ“


പതിവില്ലാത്തത് കേട്ട ഭാവത്തില്‍ അന്തോണ്യേട്ടന്‍.

“ഇന്ന് രാവിലെ കണ്ടില്ലല്ലോ പള്ളീലേക്കൊന്നും. എന്തേ സുഖല്ലാരുന്നോ?“

കൂടുതല്‍ വിനയത്തോടെ അല്പം കുനിഞ്ഞ് തൊഴുത് -“രണ്ട് മാസത്തേക്കിനി പള്ളിയിലേക്കൊന്നും ഇല്ല മക്കളെ“

“രണ്ട് മാസോ?? എന്ത് പറ്റി?“

പറ്റിയതൊന്നും പറയാണ്ടിരിക്യാ നല്ലതെന്നും പറഞ്ഞ്  നീളന്‍ കുപ്പായത്തിന്‍‌റെ കൈകള്‍ കടിച്ച് മുകളിലേക്ക് വലിച്ചപ്പൊ കാണാം...പ്ലാസ്റ്ററിട്ട് കഴുത്തില്‍ കെട്ടിതൂക്കിയ രണ്ട് കരങ്ങള്‍.

ഒരു അപ്പന്‍‌റെ ഗദ്ഗദം.....

ആ കോപ്പന്‍ ജോപ്പന്‍ ചതിച്ചുമക്കളേ....!!!

----------------------------
ഇതിലെ കഥയും പാത്രങ്ങളും സാങ്കല്പികമല്ലെന്നും, അതിനാല്‍ തന്നെ ജീവിച്ചിരിക്കുന്നവരോ, മരിച്ച്കിടക്കുന്നവരോ ആയ ആരുമായും സാമ്യം തോന്നാമെന്നും ഇതിനാല്‍ അറിയിക്കുന്നു.
--അടുത്ത കഥ: ജോപ്പന്‍‌റെ കുമ്പസാരം-- ;)
---------------------------

37 അഭിപ്രായങ്ങള്‍:

Lipi Ranju പറഞ്ഞു...

ഞാന്‍ തേങ്ങ ഉടച്ചാല്‍ ശരിക്കും ഉടയില്ലാ... അതുകൊണ്ട്
ആ സാഹസത്തിനു മുതിരുന്നില്ലാട്ടോ.... :)

പിന്നെ ജോപ്പന്‍ കലക്കി... >> അപ്പനാരേയോ വിളിക്കുന്നത് കേട്ടെങ്കിലും താഴെവീണ പേരക്കയുംകൊണ്ടുള്ള ഓട്ടത്തിനിടയില്‍ ജോപ്പനതൊന്നും കാര്യമാക്കി എടുത്തില്ല.<< ഇതേപോലത്തെ
മക്കളുണ്ടായാല്‍ അച്ഛനമ്മമാര്‍ക്ക് വേറെയെന്തു വേണം !! കൂപ്പിപിടിച്ച് അന്തോണിചേട്ടന്‍ നിന്നിരുന്നതിന്‍റെ ഗുട്ടന്‍സ് കൊള്ളാം... :) എന്നാലും ആ കഥാപാത്രം ഇപ്പൊ
ഇവിടുണ്ട് ? (ലേബല്‍- ഓര്‍മ്മ എന്ന് കണ്ടു )

നിരീക്ഷകന്‍ പറഞ്ഞു...

അങ്ങിനെ കുപ്പയില്‍ ഒരു മാണിക്യം കൂടി........
ഇതില്‍ മോശമായി എന്തുന്ടെന്കിലും അതിന്റെ ഉത്തരവാദിത്വം
അടുത്ത കൃതി എഴുതാത്തതിനു ഭീഷണിപ്പെടുത്തി എന്ന കുറ്റത്തിന് ഞാന്‍ ഏറ്റെടുക്കുന്നു.
എഴുത്തിന്റെ കാര്യത്തില്‍ നിങ്ങളൊരു ജോപ്പനാണെ........
സമ്മതിച്ചിരിക്കുന്നു.

ബ്ലോഗ്‌ തുടങ്ങിയത് വീട്ടില്‍ പറയാതിരിക്കുന്നത് തന്നെയാണ് നല്ലതെന്നു ഇത് കൂടി എഴുതിയപ്പോള്‍ ഉറപ്പായില്ലേ?
എന്തായാലും ഞങ്ങള്‍ക്കുറപ്പായി.......

പിന്നെ ജാലകം ദാ ഇവിടെപ്പോയിട്ട്
http://www.cyberjalakam.com/aggr/
Add Blog ഇല്‍ ക്ലിക്കി അവര്‍ പറയുന്നത് പോലെ ഒക്കെ ചെയ്യ് അല്ലെങ്കില്‍ അഭൂതകാമാക്ഷികളെ സോറി അഭ്യുദയ കാംഷികളെ ആരെയെങ്കിലും സമീപിക്ക്.

"നിന്നെപ്പോലെയുള്ള സുഹൃത്തുക്കളെ എല്ലാവര്ക്കും കിട്ടണമെന്നാ എന്റെ ആഗ്രഹം"

കാരണം ചോദിച്ചപ്പോള്‍

"ഞാന്‍ മാത്രമായിട്ടെന്തിനാ അനുഭവിക്കുന്നത്"
എന്ന് പറഞ്ഞപോലെ കൂടുതല്‍ പേര്‍ വായിക്കട്ടെ
ആശംസകള്‍ .........

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ചെറുതേ, നിനക്ക് ഒടുക്കത്തെ ആയുസ്സാണ്..ഞാന്‍ ഇന്നലെ ആലോചിച്ചതാ..കൊട്ടും കുരവയുമായി ബ്ലോഗ്‌ തുടങ്ങിയിട്ട് പുതിയ പോസ്റ്റ്‌ ഒന്നും കണ്ടില്ലല്ലോ ..ഷെയര്‍ കൊടുക്കാഞ്ഞിട്ട് അളിയനും അമ്മാവനും കൂടി സുപ്രീം കോര്‍ട്ടിന്നു വല്ല സ്റ്റേ ഓഡറും വാങ്ങിയോ ആവൊ? .. എന്തായാലും പുതിയ പോസ്റ്റ്‌ കണ്ടപ്പോള്‍ ആശ്വാസമായി ..പിന്നെ വായിച്ചപ്പോള്‍ സംതൃപ്തതതതനായി ..ജോപ്പന്‍‌റെ കുമ്പസാരത്തിനായി കാത്തിരിക്കുന്നു..ആശംസകള്‍ ...

.. പറഞ്ഞു...

വഷളന്‍! :))

Rare Rose പറഞ്ഞു...

ജോപ്പനെന്ന പേര് ഞാനാദ്യായിട്ട് കേട്ടത് കുട്ടിസ്രാങ്ക് സിനിമയിലാണ്.ഈ ജോപ്പനും ആ കഥാപാത്രത്തിന്റെ പോലെ സ്വന്തം കാര്യം സിന്ദാബാദ് പോളിസി പിന്തുടരുന്ന കക്ഷി തന്നെ..

ചെറുതിന്റെ ചെറിയ കഥയെങ്കിലും ജോപ്പന്‍ ഉഷാറായിട്ടുണ്ട്.ഇനി ജോപ്പന്റെ കുമ്പസാരം എന്താണോവ്വോന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നു.:)

.. പറഞ്ഞു...

എന്തായാലും ചെറുതിന്റെ വെല്ല്യതലേല്‍ ഞാനുദ്ദേശിച്ചത് കയറിയിട്ടുണ്ട്. :))

(എന്താണെന്ന് ആരും നോചോദ്യംസ്.
ചോദ്യംസ് ഇദ്ദുന്യാവില് ഹാജ്യാര്‍ക്ക് പിടിക്കൂല്ലാ, എന്ന് വെച്കാ ഹാജ്യാര്‍ക്ക് ഹറാമായത് മ്മക്കും ഹറാമെന്നെ..)

എഴുത്ത്..
കലക്കീറ്റ്ണ്ട് ഗെഡ്യെ..
എനീം പോന്നോട്ട്!

ആശംസകള്‍ ഒന്നും ഇല്ല, ഒന്ന് പോഡാര്‍ക്കാ.. അല്ല പിന്ന!
(ഞാന്‍ അടി (പലയിടത്തൂന്നും) വാങ്ങിക്കും! ഹ് മം..)

കൊമ്പന്‍ പറഞ്ഞു...

ജോപ്പനും കൊള്ളാം അപ്പനും കൊള്ളാം ജോപ്പനും അപ്പനും ഇട്ടു പണിത ചെറുതും കൊള്ളാം

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

ജോപ്പൻ നീണാൾ വാഴട്ടെ.............

ചെറുത് പെട്ടന്ന് വലുതാകട്ടെ..........

ആശംസകള്‍ .........

- സോണി - പറഞ്ഞു...

മുജ്ജന്മശത്രു പുത്രനായി പിറക്കുമെന്നല്ലേ? ജോപ്പന്‍ നല്ല ഒന്നാന്തരം ശത്രു ആയിരുന്നിരിക്കണം. ഭാഗ്യത്തിന് കൈയേ ഒടിഞ്ഞുള്ളൂ. ഇനി എവിടെ പേരയ്ക്ക കണ്ടാലും ഞാന്‍ ജോപ്പനെ ഓര്‍ക്കും.

പിന്നെ, പൊന്മളക്കാരാ, ചെറുത്‌ ചെറുതായിത്തന്നെ ഇരുന്നോട്ടെ, വലുതാവണ്ട. ചെറുതായി ഇരുന്നാല്‍ മതിയായിരുന്നെന്ന് നാമൊക്കെ ഇടയ്ക്ക് ഓര്‍ക്കാറില്ലേ?

Yasmin NK പറഞ്ഞു...

ഒരു കുഞ്ഞു പേരക്ക പറിക്കാന്‍ വാക്കത്തി എടുത്ത ജോപ്പന്റെ തന്തേനെ ആദ്യം തല്ലണം. അതെങ്ങനെ ...ജോപ്പന്റെയല്ലെ അപ്പന്‍!!

ആശംസകള്‍.....

സീത* പറഞ്ഞു...

എന്നാലുമെന്റെ ജോപ്പാ അപ്പനിട്ടു തന്നെ പണി കൊടുത്തല്ലോ...മാർബിൾസ് ഷോറും മോഡലിനെ ഓർത്തപ്പോ ജോപ്പന്റെ രൂപം മനസ്സിൽ തെളിഞ്ഞു...ഹിഹി

NiKHiL | നിഖില്‍ പറഞ്ഞു...

:D
ജോപ്പന്റെ കുമ്പസാരം പോരട്ടെ...

നാമൂസ് പറഞ്ഞു...

ജോപ്പനും ജോപ്പന്‍റെ അപ്പനും... നല്ലോണം രസിച്ചു വയിക്കാനോത്തു.

ചെറുത്* പറഞ്ഞു...

Lipi Ranju: ഉടക്കാതെ തന്ന തേങ്ങക്ക് വളരെ ഉപകാരം :)
ലേബല്‍ കണ്ടിട്ട് തെറ്റിദ്ധരിക്കരുത്, ജോപ്പന്‍‌റെ മൂന്നിലൊന്ന് വണ്ണം പോലും ഇല്ല ചെറുത് :(
----------
ഞാന്‍ ‍: ആദ്യേവന്ന് ഉത്തരവാദിത്വം ഏറ്റെടുത്തതിന് നന്ദി. ഇല്ലേല്‍ വെവരം അറിഞ്ഞേനെ (‘ഞാന‘ല്ല ഞാന്‍ )
ജാലകത്തില്‍ പേര് കൊടുത്തിട്ടുണ്ടേ. നല്ല നിര്‍‍ദ്ദേശങ്ങള്‍ക്ക് പിന്നേം ഉപകാരസ്മരണ. കാണാവേ :)
----------
ഒരു ദുബായിക്കാരന്‍ : ഞാന്‍ വീഷണിപെടുത്തിയപ്പോ എഴുതിപോയതാ ഷജീര്‍‍ ;) കുമ്പസാരത്തിനല്പം ഒരുങ്ങണം.
----------
Rare Rose: വരവിനും വായനക്കും നന്ദീണ്ടേ. ജോസഫിനെ നാട്ടാര്‍ വിളിക്കണതാ ജോപ്പാ......ന്ന് ;) പേരല്ലാട്ടാ
----------
*സൂര്യകണം..: അങ്കിളേ ... അങ്കിളെന്തിനാ ദുബായ്ക്കാരനെ അങ്ങനെ വിളിച്ചത് ;) പാവം ദുഫായ്ക്കാരന്‍; അങ്കിളെന്താ ഉദ്ദേശിച്ചേന്ന് ചോയ്ക്കണില്ല, അല്ലേലും ഹാജ്യാര്‍ക്കൊക്കെ എന്തും ആവാലോ. പാവം ചെറുത് :(
വന്നേനും വായിച്ചേനും ഒരു കോപ്പും ഇല്യ. ഹല്ല പിന്നെ.... ഇനിയേലും നന്നായ്ക്കൂട്രോ :P
----------
കൊമ്പന്‍ : ചെറുതും കൊള്ളാം ലെ :) പലരും പറയണു അതന്നെ. നന്ദി കൊമ്പാ നന്ദി
----------
പൊന്മളക്കാരന്‍: പൊന്മളക്കാരാ നന്ദി. സോണി പറഞ്ഞത് കേട്ടോ? അതന്നാ ചെറുതിനും പറയാനുള്ളത് :)
----------
- സോണി -: വരവിനും വായനക്കും നന്ദി സോണി. ചെറുതിന്‍‍റെ ഈ പേരിനെ പറ്റി ഒരു ബ്ലോഗ് പ്ലാന്‍ ചെയ്തിരുന്നു, പ്രെഫൈലില്‍ പോലും ഉള്‍‍പെടുത്താതെ മാറ്റി വച്ചതായിരുന്നു സോണിയിപ്പൊ വിളിച്ചു കൂവിയത് :)
-----------
മുല്ല: അതൊരു ചോദ്യം. വിനാശ കാലേ....വിഫരീത ഫുദ്ധി എന്നല്യോ! വരവിനൊരു നന്ദിട്ടാ.
-----------
സീത* : ഈ വരവിനും കുറിപ്പിനും നന്ദി. അവനെ വര്‍‍ണ്ണിക്കാന്‍ വേറൊരു രൂപവും ശരിയാവില്ല. അത്രേംണ്ട് :)
-----------
കുഞ്ഞൂട്ടന്‍|NiKHiL : :D നന്ദി കുഞ്ഞൂട്ടാ. കുമ്പസാരം ഇതില്‍ ചേര്‍ക്കാനൊരുങ്ങീതാ. നീളം കാരണം ഒഴിവാക്കി
-----------
നാമൂസ് : നന്ദി നാമൂസേട്ടാ. ‘ഞാന്‍‘ വീഷണിപെടുത്തിയില്ലാരുന്നെങ്കില്‍ ജോപ്പന്‍ കുപ്പക്ക് പുറത്തിരുന്നേനെ.
-----------------------

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ഗൊച്ചു ഗള്ളന്‍ പേര് കണ്ടു പിടിച്ചല്ലേ..ആരോടും പറയേണ്ടട്ടോ..

രമേശ്‌ അരൂര്‍ പറഞ്ഞു...

ചെറുത്‌ സുന്ദരം :) എനിക്ക് മങ്കി ആകാന്‍ ഒക്കൂലാ ..അയ്യേ പറ്റിച്ചേ ...:)

Akbar പറഞ്ഞു...

ജോപ്പനും അപ്പനും തകര്‍ക്കട്ടെ.

ഷമീര്‍ തളിക്കുളം പറഞ്ഞു...

എന്തൂട്ടാ ഇഷ്ടാ... ഈ ജോപ്പന്‍ കാണിച്ച ഒരു പണിയേ... മ്മ്ട ചെറുത്‌ ആളു ഉഷാരാട്ടാ...
പോരട്ടെ അട്ത്തത്.

അനശ്വര പറഞ്ഞു...

നല്ല എഴുത്ത്..ജോപ്പൻ ഉഷാറായി..അപ്പനും...

Nishanakshathram പറഞ്ഞു...

മങ്കി ആവുന്നില്ല...മിണ്ടീട്ടു തന്നെ പോവാം....ജോപ്പന്‍ കൊള്ളാട്ടോ....നന്നായി തന്നെ എഴുതി....കുമ്പസാരം എത്രയും വേഗം വരട്ടെ....

നിശാഗന്ധി പറഞ്ഞു...

nannayirikkunnu... ente blog le abhipraayangalkku nanni.. :)

ഹാക്കര്‍ പറഞ്ഞു...

കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

രസായി ട്ടോ ജോപ്പന്‍ കഥ.
ഇനിയും വരാം.
ആശംസകള്‍

ഷൈജു.എ.എച്ച് പറഞ്ഞു...

ഹഹഹഹ...ജോപ്പന്‍ ഒരു കോപ്പന്‍ ആണല്ലോ..പറ്റിയാല്‍ ജോപ്പന്റെ ഒരു ഫോട്ടോ ആഡ് ചെയ്യൂ കേട്ടോ. കാണാന്‍ ഒരു മോഹം...ഹഹഹ..
രസമായി അവതരിപ്പിച്ചു...ഭാവുകങ്ങള്‍...

www.ettavattam.blogspot.com

അജ്ഞാതന്‍ പറഞ്ഞു...

ഹാക്കറുടെ പരസ്യം ഇടുന്നതിനു പരസ്യക്കൂലി കിട്ടുമോ?

mayflowers പറഞ്ഞു...

ഇങ്ങനെയും കാണുമോ മക്കള്‍?
അതാ പറയുന്നത്,ഒന്നായാല്‍ ഒലക്ക കൊണ്ടു തല്ലി നന്നാക്കണമെന്ന്!
ഏതായാലും രസത്തിലെഴുതി.

ചെറുത്* പറഞ്ഞു...

ഒരു ദുബായിക്കാരന്‍: കണ്ട് പിടിച്ചതല്ലാ, കളഞ്ഞ് കിട്ടീതാ ;)
----------
രമേശ്‌ അരൂര്‍: മിക്കവരും പറയും എന്നോട് “ചെറുത്, സുന്ദരം” എന്ന്. സത്യം :)
-----------
അക്ബര്‍: വന്നതില്‍ സന്തോഷമുണ്ടേ. വീണ്ടും കാണാം
-----------
ഷമീര്‍ തളിക്കുളം: താങ്ക്‍സ്ണ്ട് ട്ട മച്ചൂ.
-----------
അനശ്വര: വായനക്കും അഭിപ്രായത്തിനും വല്യൊരു നന്ദി :)
------------
നജ്മതുല്ലൈല്: പേര് വായിച്ച് നാവുളുക്കി ;) വളരെ സന്തോഷം വന്നതില്‍. കാണാം
-----------
Angela: ചെറുതിനേ പോലെ ചേതോഹരമായ(!) ചെറിയ ബ്ലോഗുടമയെ ഇവ്ടേം കണ്ടതില്‍ സന്തോഷം :)
-------------
ചെറുവാടി: നല്ല വാക്കുകള്‍ക്ക് നന്ദി ചെറുവാടി. കാണണംട്ടാ :)
------------
ഷൈജു.എ.എച്ച് : നന്ദി മാഷേ, ലവന്‍‌റെ കൂട്ടാളികള്‍ പലരും ബൂലോകത്തുണ്ടെന്നാ കേള്‍വി. പോട്ടം ഇട്ടാ പിന്നെ എന്‍‌റെ പോട്ടം പത്രത്തേല്‍ കിടക്കും :(
------------
അജ്ഞാതന്‍: ചെലപ്പൊ ബിരിയാണി കിട്ട്യാലോ; ഏ ഏ ;)
----------
mayflowers: ഇല്ലെന്നേ....ഇങ്ങനെ വേറെ മക്കളൊന്നും ഇല്ല. ആകെ ഉണ്ടാരുന്ന ഒരേയൊരു പീസാ ജോപ്പന്‍ ;) അഭിപ്രായത്തിന് താങ്ക്‍സേ..!
-------
-

ഫൈസല്‍ ബാബു പറഞ്ഞു...

ഇതിലെ കഥയും പാത്രങ്ങളും സാങ്കല്പികമല്ലെന്നും, അതിനാല്‍ തന്നെ ജീവിച്ചിരിക്കുന്നവരോ, മരിച്ച്കിടക്കുന്നവരോ ആയ ആരുമായും സാമ്യം തോന്നാമെന്നും ഇതിനാല്‍ അറിയിക്കുന്നു.......ഇരിപ്പുവശം വെച്ച് നോക്കിയാല്‍ 'അവനല്ലേ ഇവന്‍?.....'

നികു കേച്ചേരി പറഞ്ഞു...

അപ്പോ അതാണ്‌ കാര്യം.....പിടിച്ചേലും വലുതാണ്‌ മാളത്തില്‌ ല്ലേ...

അപ്പൊ ശരി ജോപ്പാ...വീണ്ടും കാണാം.

അജ്ഞാതന്‍ പറഞ്ഞു...

കോപ്പന്‍ ജോപ്പന്‍ കലക്കി.. :)

ബ്ലാക്ക്‌ മെമ്മറീസ് പറഞ്ഞു...

സത്യം പറ ഈ ജോപ്പന്‍ നമ്മടെ കഥ തന്നെയല്ലേ ????? .,.എന്നോട് സത്യം പറഞ്ഞോ .ഇല്ലേല്‍ ...ങാ !!!!!

Kalavallabhan പറഞ്ഞു...

അല്ല അപ്പനെന്നാ............

ഏപ്രില്‍ ലില്ലി. പറഞ്ഞു...

"ചെറിയ " സുഹൃത്തേ.. ബ്ലോഗിന്റെ പേരും കൊള്ളാം.. ജോപ്പന്റെ കഥയും കൊള്ളാം.. ആദ്യമായ ഇവിടെ.. ഇനിയും ഇതുപോലുള്ളവ പോരട്ടെ .. ആശംസകള്‍..

ചെറുത്* പറഞ്ഞു...

faisalbabu: ഫൈസല്‍ മാഷേ നന്ദിയുണ്ട് ട്ടാ. അത് താനല്ലയോ ഇത് എന്ന ആശങ്ക വേണ്ട. അത് വേ ഇത് റെ ;)
-----------
നികു കേച്ചേരി: കേച്ചേരികാരാ വന്ന് കണ്ടേല് ഡാങ്ക്സേ
----------
മഞ്ഞുതുള്ളി: ഡേങ്ക്യു ഡേങ്ക്യു
----------
ബ്ലാക്ക്‌ മെമ്മറീസ്: നമ്മടെ കഥയോ? ഏഹ്. നോ നോ. നന്ദി മച്ചു
---------
Kalavallabhan: അപ്പനെന്നാ കോപ്പാ കാണിച്ചേന്നാണോ ചോദിക്കാന്‍ വന്നത്? ഏഹ് :)
--------
ഏപ്രില്‍ ലില്ലി: നല്ല വാക്കുകള്‍ക്ക് നന്ദി മാഷേ. കാണാവേ!
**********

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

എനിക്കറിയാവുന്ന ഒരു ജോപ്പനുണ്ട് ! അയാളിതിലും വഷളാ!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അപ്പോ..ജോപ്പന്ന്യാണ് ശരിക്കുള്ള പേരു അല്ലേ
കപ്പ്യാര്യല്ലെ ക്ടാവ്...ഇതിലപ്പുറവും കാട്ടും...

ajith പറഞ്ഞു...

വളരെ വളരെ വളരെ ഇഷ്ടമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹ! നില്‍‍ നില്‍‍ മിണ്ടീം പറഞ്ഞും പോ ന്നേ.
മിണ്ടാണ്ടെ പോയാല് മങ്കി :(